
കേന്ദ്രമന്ത്രി സുരേഷ്‌ഗോപി വാ തുറക്കുന്നത് ഭക്ഷണം കഴിക്കാനും കള്ളത്തരം പറയാനും മാത്രമാണെന്നും സിനിമ സ്റ്റൈലിലെ കലുങ്കിസമാണ് അദ്ദേഹത്തിന്റെ പുതിയ സിദ്ധാന്തമെന്നും വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആരുടെയും പ്രശ്നങ്ങൾ കേൾക്കാൻ അദ്ദേഹത്തിന് സമയമില്ല. നിവേദനം വാങ്ങി കർച്ചീഫ് വച്ച് തുടച്ചു കളഞ്ഞയാളാണ് അദ്ദേഹം. നാക്ക് എടുത്താൽ കള്ളം മാത്രം പറയുന്നവനാണ്.
താനൊന്നും കള്ളവോട്ട് നേടി ജയിച്ചു വന്നവരല്ല. കുടുംബത്തെ കൊണ്ട് പോലും കള്ളവോട്ട് ചെയ്യിപ്പിച്ച ആളാണ് സുരേഷ് ഗോപി. അദ്ദേഹം പറയുന്നതിന് നാട്ടുകാർ വില കൊടുക്കുന്നില്ല. സുരേഷ്‌ഗോപിക്ക് കേന്ദ്ര മന്ത്രിസ്ഥാനം വേണ്ട സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന് കേട്ടു. ഇയാൾ ഇനി സിനിമയിൽ അഭിനയിക്കാൻ പോയാൽ 8 നിലയിൽ പൊട്ടും. മമ്മൂട്ടിയും മോഹൻലാലും അഭിനയിക്കുന്നത് പോലെ അഭിനയിക്കാൻ അദ്ദേഹത്തിന് പറ്റുമോ?. ദേശീയതലത്തിൽ ഒരു പുരസ്കാരം ലഭിച്ചിട്ടുണ്ട്. അതെങ്ങനെ കിട്ടിയെന്ന് താൻ പറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.