21 February 2026, Saturday

Related news

February 20, 2026
February 15, 2026
February 11, 2026
February 11, 2026
February 1, 2026
February 1, 2026
January 28, 2026
January 22, 2026
January 22, 2026
January 22, 2026

ഗാസയിൽ ആശ്വാസത്തിന്റെ വഴിതുറക്കുന്നു; റഫ ഇടനാഴി രണ്ട് വർഷത്തിന് ശേഷം ഇന്ന് തുറക്കും

Janayugom Webdesk
ഗാസ സിറ്റി
February 1, 2026 8:01 am

ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായി, രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തെക്കൻ ഗാസയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റഫ ഇടനാഴി ഇന്ന് തുറക്കും. കർശനമായ സുരക്ഷാ നിയന്ത്രണങ്ങളോടെയും ഇസ്രായേൽ സൈന്യത്തിന്റെ ക്ലിയറൻസ് ലഭിച്ചവർക്കും മാത്രമായിരിക്കും യാത്ര അനുവദിക്കുക. യുദ്ധസമയത്ത് ഗാസയിൽ നിന്ന് പലായനം ചെയ്ത 42,000 പലസ്തീൻകാർക്ക് ഈ ഇടനാഴിയിലൂടെ തിരികെ വരാൻ സാധിക്കുമെന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. 

ഇസ്രായേൽ‑ഈജിപ്ത് ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന ചെക്ക് പോസ്റ്റുകളിൽ യൂറോപ്യൻ യൂണിയൻ ബോർഡർ പട്രോൾ ഏജന്റുമാരായിരിക്കും മേൽനോട്ടം വഹിക്കുക. അടിയന്തര ചികിത്സ ആവശ്യമുള്ള 50 രോഗികൾക്കായിരിക്കും യാത്രയിൽ മുൻഗണന ലഭിക്കുക. ഹമാസ് ബന്ദികളാക്കിയവരുടെ അവസാന മൃതദേഹവും കണ്ടെടുത്ത സാഹചര്യത്തിലാണ് പാത തുറക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അനുമതി നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.