6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 6, 2024
October 5, 2024
October 4, 2024
October 4, 2024
October 1, 2024
October 1, 2024
September 27, 2024
September 26, 2024
September 24, 2024
September 24, 2024

ഇസ്രയേലില്‍ നിന്നെത്തുന്ന മലയാളികള്‍ക്കായി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നു

Janayugom Webdesk
തിരുവനന്തപുരം
October 12, 2023 9:17 pm

ഇസ്രയേലിൽ നിന്നും തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിന് ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇവരെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും എയർപോർട്ടിൽ ഹെൽപ് ഡെസ്കും സജ്ജമാക്കും. കൺട്രോൾ റൂം നമ്പർ: 011 23747079.

 ഇടമലക്കുടിയില്‍ ബിഎസ്എന്‍എല്‍ 4ജി

തിരുവനന്തപുരം: കേരളത്തിലെ ഏക ഗോത്ര വർഗ പഞ്ചായത്തായ ഇടുക്കിയിലെ ഇടമലക്കുടിയിൽ ബിഎസ്എൻഎൽ 4ജി ടവർ നിർമ്മാണം പൂർത്തിയാക്കി. പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച 4.31 കോടി രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണം. മൂന്നാറിൽ നിന്നും 40 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിച്ചാണ് കണക്റ്റിവിറ്റി ഒരുക്കിയിട്ടുള്ളത്.

ഇടമലക്കുടിയില്‍ ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, വാർത്താ വിനിമയ സൗകര്യം തുടങ്ങിയവ ഉറപ്പാക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകി വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 24 കുടികളിലായി 106 ചതുരശ്ര കിലോമീറ്റർ വനത്തിനുള്ളിൽ മുതുവാൻ വിഭാഗക്കാരായ 806 കുടുംബങ്ങളാണ് ഇടമലക്കുടിയിലുള്ളത്. ഇവർക്ക് പൊതുസമൂഹവുമായി കൂടുതൽ ഇടപഴകുന്നതിനും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിന്റെയും ഭാഗമായി ഇടമലക്കുടിയിലേക്കുള്ള കോൺക്രീറ്റ് റോഡിന്റെ നിർമ്മാണം കഴിഞ്ഞ ദിവസം ആരംഭിച്ചു. പെട്ടിമുടി മുതൽ സൊസൈറ്റിക്കുടി വരെ 12.5 കിലോമീറ്റർ ദൂരം വനത്തിലൂടെയാണ് റോഡ് നിർമ്മിക്കുന്നത്.

ഇടമലക്കുടി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തി ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വിദ്യാഭ്യാസ വർഷം ഇടമലക്കുടി ട്രൈബൽ എൽപി സ്കൂൾ യുപി ആയി ഉയർത്താൻ കഴിഞ്ഞു. കൊച്ചിൻ റിഫൈനറീസിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചുള്ള പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണവും അന്തിമ ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: ker­ala gov­ern­ment opens con­trol room for those who return from israel
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.