22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 28, 2024
November 27, 2024
November 27, 2024
November 21, 2024
November 15, 2024
November 14, 2024
November 6, 2024
October 31, 2024
October 31, 2024
October 30, 2024

ഓപ്പറേഷന്‍ അജയ്‌; ഇസ്രയേലില്‍ നിന്ന് ആറാം വിമാനം ഡല്‍ഹിയിലെത്തി

Janayugom Webdesk
ന്യൂഡല്‍ഹി
October 23, 2023 11:11 am

ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരുമായുള്ള ആറാമത് വിമാനം ഡല്‍ഹിയിലെത്തി.ഇസ്രയേല്‍ ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലേക്കുള്ള ഓപ്പറേഷന്‍ അജയ് തുടരുന്നത്. മടങ്ങിയെത്തിയ 143 പേരില്‍ 26 പേര്‍ മലയാളികളാണ്.

ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നത് വരെ ഓപ്പറേഷന്‍ അജയ് തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു . ഇസ്രയേലില്‍ നിന്ന് ഓപ്പറേഷന്‍ അജയ് യുടെ ഭാഗമായ് ഡല്‍ഹിയില്‍ 143 പേരില്‍ രണ്ട് പേര്‍ നേപ്പാള്‍ പൗരന്‍മാരാണ്. ഇവരെ ഡല്‍ഹിയില്‍ നിന്ന് നേപ്പാളിലെത്തിക്കാനുള്ള സൗകര്യം നേപ്പാള്‍ എംബസി ചെയ്തിട്ടുണ്ട്.

ഇതുവരെ 20 നേപ്പാള്‍ സ്വദേശികളെയാണ് ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇസ്രയേലില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചത്.
ഇസ്രയേലില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന മലയാളികള്‍ക്കായി കേരളാ ഹൗസിലും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഹെല്‍പ്പ് സെസ്‌ക് , കണ്‍ട്രോള്‍ റൂം സൗകര്യം എന്നിവയൊക്കെ കേരളാ ഹൗസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Eng­lish Summary:Operation Ajay; The sixth flight from Israel reached Delhi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.