ബേലൂർ മഘ്‌നയെന്ന മോഴയാനയെ പിടികൂടാൻ ഒരാഴ്‌ചയായി തുടർന്നു വരുന്ന ശ്രമം ഇന്നും തുടരുന്നു. കാട്ടാന നിലവിൽ പനവല്ലി എമ്മഡി വനമേഖലയിലാണ് ഉള്ളതെന്ന് വനം വകുപ്പിന് റേഡിയോ കോളർ സിഗ്‌നൽ ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ദൗത്യസംഘം ആനയെ ട്രാക്ക് ചെയ്യാനുള്ള ശ്രമം ആരംഭിച്ചു.
മയക്കുവെടി വിദഗ്‌ധൻ ഡോ. അരുൺ സക്കറിയയും ഇന്ന് മുതൽ ദൗത്യസംഘത്തിൻ്റെ കൂടെ ചേർന്നിട്ടുണ്ട്. കൂടാതെ മുൻപ് ഇതേ കാട്ടാനയെ പിടികൂടിയ കർണ്ണാടക വനപാലക സംഘാംഗങ്ങളും ദൗത്യ സംഘത്തിനോടൊപ്പമുണ്ട്. നിലവിൽ കാട്ടാനയുള്ളത് ജനവാസ മേഖലയോട് ചേർന്നാണെന്നതിനാൽ അപകട സാധ്യത കൂടുത ലുള്ളതിനാൽ അനുകൂല സാഹചര്യം ഒത്തുവന്നാൽ മാത്രമേ മയക്കുവെടി വെക്കുകയുള്ളൂ. ഇന്നലെ രാത്രിയോടെ പനവല്ലി ആദണ്ഡയിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയിരുന്നെങ്കിലും നാശനഷ്ടമൊന്നും ഉണ്ടായില്ല. ആനയുടെ മുന്നിൽപെട്ട കാർ യാത്രികരായ തദ്ദേശവാസികളായ യുവാക്കൾ അപകടമൊന്നും സംഭവിക്കാതെ രക്ഷപ്പെടുകയായിരുന്നു.
English Summary: Operation Belur Maghna: Wildfire in Panavalli MD forest range
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.