
ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ദാമി ഉത്തരവിട്ട സംസ്ഥാന വ്യാപക ‘ഓപ്പറേഷന്‍ കാലനേമി‘യുടെ ഭാഗമായി 23 വ്യാജ സന്യാസിമാര്‍ അറസ്റ്റില്‍.
വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുന്നവരെന്ന് കണ്ടെത്തിയാണ് ഇവരെ പിടികൂടിയത്. ശനിയാഴ്ച മാത്രം ഡെറാഡൂണിലെ വിവാദ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നുമാണ് വ്യാജന്മാരെ പിടികൂടിയതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് അജയ് സിങ് വ്യക്തമാക്കി. അറസ്റ്റിലായവരില്‍ പത്ത് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
സ്ത്രീകളെയും യുവതികളെയും ലക്ഷ്യമിട്ടാണ് വ്യാജ സന്യാസിമാർ പ്രവർത്തിക്കുന്നത്. ഇവരെ വലയിലാക്കുകയും വ്യക്തിപരവും കുടുംബപരവുമായ വിഷയങ്ങളില്‍ പരിഹാരം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമാണ് ചെയ്യുന്നത്.
പുതിയ ക്യാമ്പയിന്റെ ഭാഗമായി പൊലീസ് കൃത്യമായി തന്നെ പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി എല്ലാ സ്റ്റേഷന്‍ ഇന്‍ ചാര്‍ജുമാര്‍ക്കും കൃത്യമായ നടപടി സ്വീകരിക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നെന്നും പൊലീസ് സൂപ്രണ്ട് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.