ചണ്ഡീഗഡില്‍ മേയര്‍ സ്ഥാനം നഷ്ടപ്പെട്ട ബിജെപി മൂന്ന് എഎപി കൗണ്‍സിലര്‍മാരെ ചാക്കിട്ടുപിടിത്തത്തിലൂടെ പാര്‍ട്ടിയിലെത്തിച്ചു. ബിജെപി നേതാവ് മനോജ് സൊന്‍കര്‍ മേയര്‍ സ്ഥാനം രാജിവച്ചിരുന്നു. സുപ്രീം കോടതി മേയര്‍ തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കാനിരിക്കേയാണ് നാടകീയ രംഗങ്ങള്‍.എഎപി കൗണ്‍സിലര്‍മാരായ പൂനം ദേവി, നേഹ, ഗുര്‍ചരണ്‍ കല എന്നിവരാണ് കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നത്.
ഇതോടെ ബിജെപി കൗണ്‍സിലര്‍മാരുടെ എണ്ണം 17 ആകും. ഇനി നടക്കുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തോടെ ബിജെപിക്ക് മത്സരിക്കാനും കഴിയും. മാത്രമല്ല ശിരോമണി അകാലിദള്‍ കൗണ്‍സിലറുടെ പിന്തുണയും ബിജെപിക്കാണ്. 36 അംഗ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ എഎപിക്ക പത്തും കോണ്‍ഗ്രസിന് ഏഴും കൗണ്‍സിലര്‍മാരാണ് ഉള്ളത്.
ചണ്ഡിഗഡ് എംപി കിരണ്‍ ഖേറിന് എക്‌സ് ഒഫീഷ്യോ അംഗം എന്ന നിലയില്‍ വോട്ടവകാശം ഉള്ളത് ബിജെപിക്ക് മറ്റൊരു ആശ്വാസമാണ്. ഇതോടെ അവര്‍ക്ക് 19 വോട്ടുകള്‍ ലഭിക്കും.ജനുവരി 30ന് നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിക്ക് 20 വോട്ടുകള്‍ ലഭിച്ചിട്ടും 16 വോട്ട് നേടിയ മനോജ് സൊന്‍കറാണ് മേയറായത്. ആം ആദ്മിയുടെ എട്ടു വോട്ടുകള്‍ അസാധുവാണെന്ന് വരണാധികാരി പ്രഖ്യാപിച്ചതോടെയായിരുന്നു ഇത്. എന്നാല്‍ വെട്ടുംതിരുത്തും വരുത്തി വരണാധികാരി വോട്ടുകള്‍ അസാധുവാക്കിയെന്നാണ് ആരോപണം. ഈ കേസാണ് കോടതി പരിഗണിക്കാനിരിക്കുന്നത്.
English Summary:
“Operation lotous” Chandigarh mayoral election is about to be held, AAP leaders to BJP
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.