22 January 2026, Thursday

Related news

January 12, 2026
January 9, 2026
January 8, 2026
January 7, 2026
December 27, 2025
December 24, 2025
December 23, 2025
December 18, 2025
December 1, 2025
December 1, 2025

നല്ല ഭക്ഷണം നാടിന്റെ അവകാശം ; ഓപ്പറേഷൻ മത്സ്യയിലൂടെ നടത്തിയത് 2,964 പരിശോധനകൾ

Janayugom Webdesk
തിരുവനന്തപുരം
July 22, 2023 8:28 pm

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര മാസം കൊണ്ട് 5,516 മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്തി. മഴക്കാലത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്പെഷ്യൽ സ്ക്വാഡുകൾ രൂപീകരിച്ചാണ് പ്രത്യേക പരിശോധനകൾ ശക്തമാക്കിയത്. ട്രോളിങ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ മത്സ്യയുടെ പ്രവർത്തനങ്ങളും ശക്തമാക്കിയിരുന്നു.

ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഏപ്രിൽ ഒന്നുമുതൽ ഇതുവരെ 2,964 പരിശോധനകളാണ് നടത്തിയത്. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ഭക്ഷ്യ സുരക്ഷാ ഓഫിസർമാർക്കും തത്സമയം പരിശോധനകൾ റിപ്പോർട്ട് ചെയ്യാൻ ടാബുകൾ അനുവദിച്ചിട്ടുണ്ട്. പരിശോധനകൾ കർശനമായി തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

ജൂൺ ഒന്ന് മുതൽ ഇതുവരെ 992 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ, 3,236 സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ചു ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കി. 603 കോമ്പൗണ്ടിങ് നോട്ടീസ്, 794 റെക്ടിഫിക്കേഷൻ നോട്ടീസ് എന്നിവ വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നൽകി. 29.05 ലക്ഷം രൂപ പിഴയായി ഈടാക്കി. 3,029 സ്ഥാപനങ്ങൾക്ക് ലൈസൻസും 18,079 സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷനും ഈ കാലയളവിൽ നൽകിയിട്ടുണ്ട്. ലൈസൻസും രജിസ്ട്രേഷനും എല്ലാവരും കൃത്യമായി പുതുക്കണം. അല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കും. ജീവനക്കാർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുത്തിട്ടുണ്ടെന്നും ഉറപ്പാക്കണം.

ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി മത്സ്യ ഹാർബറുകൾ, ലേല കേന്ദ്രങ്ങൾ, മത്സ്യമാർക്കറ്റുകൾ, ചെക്ക്പോസ്റ്റുകൾ, വാഹനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തി വരുന്നുണ്ട്. ഏപ്രിൽ മുതൽ ഇതുവരെ 2,893 സാമ്പിളുകളാണ് ശേഖരിച്ചത്. 5,549 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു.

സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പിലൂടെ തൊട്ടടുത്തുള്ള ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാൻ കഴിയും. പരാതി പരിഹാര സംവിധാനമായ ഗ്രിവൻസ് പോർട്ടൽ ഈ ആപ്പിൽ ലിങ്ക് ചെയ്തിട്ടുണ്ട്. ഈ ആപ്പ് നിലവിൽ വന്ന ശേഷം 489 പരാതികളാണ് ലഭിച്ചത്. 333 പരാതികൾ പരിഹരിച്ചു. ബാക്കിയുള്ളവയിൽ നടപടി സ്വീകരിച്ചു വരികയാണ്.

Eng­lish Sum­ma­ry: Oper­a­tion Mat­sya 2964 raids good food is the right of people
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.