
ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി ഇടുക്കിയിൽ നടന്ന പരിശോധനയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശിൽപ സുരേന്ദ്രൻ്റെ കാർ കസ്റ്റംസ് പിടിച്ചെടുത്തു. ലാൻഡ് ക്രൂസർ കാറാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം സ്വദേശിയായ ശിൽപയുടെ വാഹനം ഇടുക്കി അടിമാലിയിലെ ഗാരിജിൽ നിന്നാണ് പിടികൂടിയത്. 2023 ൽ തിരൂർ സ്വദേശിയിൽ 15 ലക്ഷം രൂപ നൽകിയാണ് വാഹനം സ്വന്തമാക്കിയതെന്നും ഭൂട്ടാന്‍ വാഹനം ആയിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും ശിൽപ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. വാഹനത്തിന് തനിക്ക് മുന്നേ അഞ്ച് ഉടമസ്ഥർ ഉണ്ടായിരുന്നുവെന്നും ശിൽപ പ്രതികരിച്ചു. വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് അടിമാലിയില്‍ കാര്‍ എത്തിച്ചപ്പോഴാണഅ കസ്റ്റംസ് കാര്‍ കസ്റ്റഡിയിലെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.