
ഓപ്പറേഷൻ നുംഖൂറിൽ കസ്റ്റംസ് പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ ലാൻഡ് റോവർ ഡിഫൻഡർ കാർ വിട്ടുനൽകും. ബാങ്ക് ഗാരന്റിയിലാണ് വാഹനം വിട്ടുനല്‍കുക. വാഹനക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്ന സാഹചര്യത്തിൽ കസ്റ്റംസ് അഡീഷണൽ കമ്മീഷണർ കടുത്ത നിബന്ധനകളോടെയാണ് കാർ വിട്ടുനൽകാൻ തീരുമാനിച്ചത്.
താൻ കാർ വാങ്ങിയത് നിയമപരമായ വഴികളിലൂടെയാണെന്ന് ദുൽഖർ സൽമാൻ വാദിച്ചിരുന്നു. വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നികുതി വെട്ടിച്ച് ഇറക്കുമതി ചെയ്ത ആഡംബര വാഹനങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായാണ് നടൻ ദുൽഖർ സൽമാന്റെ കാർ പിടിച്ചെടുത്തത്.
ഒരാഴ്ചയ്ക്കുള്ളിൽ ദുൽഖറിന്റെ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി കസ്റ്റംസിന് നിർദേശം നൽകിയിരുന്നു. 2004‑ൽ വാഹനം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് മുതലുള്ള രേഖകളെല്ലാം ദുൽഖർ സൽമാൻ ഹാജരാക്കിയിരുന്നു. നികുതി വെട്ടിപ്പ് നടത്തി വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കസ്റ്റംസ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.