6 January 2026, Tuesday

Related news

January 5, 2026
January 1, 2026
July 21, 2025
July 3, 2025
July 1, 2025
March 26, 2025
November 21, 2024
May 22, 2024
March 6, 2024
January 25, 2024

ഓപ്പറേഷൻ ‘റൈസ് ബൗൾ ; വിജിലൻസ് പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി

Janayugom Webdesk
മീനങ്ങാടി
February 17, 2023 3:06 pm

പാടശേഖരങ്ങളിലെ നെല്ല് സംഭരണത്തിൽ കൃത്രിമം കാണിച്ച് അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെന്ന വിവരത്തിൽ ‘ഓപ്പറേഷൻ റൈസ് ബൗൾ, എന്ന പേരിൽ വയനാട്ടിലെ നൂൽപ്പുഴ, മുള്ളൻകൊല്ലി, തിരുനെല്ലി, കണിയാമ്പറ്റ കൃഷിഭവനുകളുടെ കീഴിലെ പാടശേഖരങ്ങളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി.

നൂൽപ്പുഴ കൃഷിഭവനു കീഴിലെ ഒരു കർഷകൻ്റെ 80 സെൻ്റ് നിലം നെല്ല് സംഭരിക്കുന്നതിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്യുകയും അതനുസരിച്ച് 1641 കിലോഗ്രാം നെല്ല് സപ്ലൈയ്ക്കോയ്ക്ക് നൽകി ആനുകൂല്യം കൈപ്പറ്റിയതായും എന്നാൽ പരിശോധനയിൽ നിലം പൂർണ്ണമായും കവുങ്ങ് കൃഷി ചെയ്തതായും കാണാൻ കഴിഞ്ഞു.മറ്റൊരു കർഷകൻ 7.5 ഏക്കർ നിലം നെല്ല് സംഭരിക്കുന്നതിനായി രജിസ്റ്റർ ചെയ്യുകയും കൃഷിഭൂമിയിൽ വാഴ ഉൾപ്പെടെയുള്ള മറ്റ് വിളകൾ കൃഷി ചെയ്യുകയും രജിസ്റ്റർ ചെയ്ത കൃഷിഭൂമിയിൽ നിന്നും ലഭിക്കാവുന്നതിലും അധികം നെല്ല് സപ്ലൈക്കോയ്ക്ക് നൽകി ആനുകൂല്യം കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.

മുള്ളൻകൊല്ലി കൃഷി ഭവനു കീഴിലെ നെൽകൃഷിയ്ക്ക് ഉപയുക്തമല്ലാത്ത ഭൂമി കാണിച്ച് ആനുകൂല്യത്തിന് അപേക്ഷ നൽകിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.മുൻവർഷങ്ങളിൽ സപ്ലൈയ്ക്കോയുമായി കരാറിലേർപ്പെട്ടമില്ലുകാർ കർഷകരിൽ നിന്നും നെല്ല് അളന്ന് തിട്ടപ്പെടുത്തി ശേഖരിക്കുന്ന സമയം പൊടിയുടെയും ഈർപ്പത്തിൻ്റെയും പേരിൽ 10% തൂക്ക കുറവ് വരുത്തി നെല്ല് ശേഖരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.കൂടാതെ നെൽകൃഷി യോഗ്യമായ സ്ഥലത്തിൻ്റെ വിസ്തീർണം തിട്ടപ്പെടുത്തുന്നതിൽ കൃഷി അസിസ്റ്റൻ്റ് മാർക്ക് സാധിക്കാതെ വന്നതായും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ്മിന്നൽ പരിശോധനയ്ക്ക് വിജിലൻസ് ആൻ്റ് ആൻറി കറപ്ഷൻ ബ്യൂറോ വയനാട് യൂണിറ്റ് ഡി വൈ എസ്പി സിബി തോമസ്, ഇൻസ്പെക്ടർമാരായ മനോഹരൻ തച്ചമ്പത്ത്, ജയപ്രകാശ് എ യു എന്നിവർ നേതൃത്വം നൽകി.

Eng­lish Summary;Operation ‘Rice Bowl’; Irreg­u­lar­i­ties were found dur­ing vig­i­lance inspection

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.