
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വ്യോമസേന വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവർ സംയുക്തമായി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ സൈന്യവും ചേർന്നാണ് വാർത്താസമ്മേളനം സംഘടിപ്പിച്ചത്. ഭീകരാക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത്.
അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ സൈനിക നടപടികൾക്കുള്ള മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് അധികൃതർ അറിയിച്ചു. പഹൽഗാം ഭീകരക്രമണത്തിന് പിന്നിൽ ടി ആര്‍ എഫ് എന്നതിന് തെളിവ് ലഭിച്ചു. കൂടാതെ ഭീകരാക്രമണത്തിൽ പാകിസ്ഥാന് വ്യക്തമായ പങ്കുണ്ടെന്നും വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആക്രമണം ഭീകരരെ മാത്രം ലക്ഷ്യമിട്ടായിരുന്നു എന്നും അജ്മൽ കസബ് പരിശീലനം നേടിയ കേന്ദ്രം ഉൾപ്പടെ തകർത്തുവെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ‘പഹൽഗാം ഏറ്റവും നീചമായ ആക്രമണമായിരുന്നു. പോയിന്റ് ബ്ലാങ്കിൽ നിന്നാണ് ടൂറിസ്റ്റുകൾക്ക് നേരെ വെടിയുതിർത്തത്. ജമ്മു കശ്മീരിലെ സമാധാനം തകർക്കാനുള്ള ശ്രമമായിരുന്നു അത്. പാകിസ്താനും പാകിസ്താനിൽ നിന്നെത്തിയ ഭീകരരും തന്നെയാണ് പഹൽഗാമിൽ ആക്രമണം നടത്തിയത്. പാകിസ്താൻ ഭീകരവാദികളുടെ സ്വർഗ്ഗമാണെന്നും ഓപ്പറേഷൻ സിന്ദൂർ പഹൽഗാമിനുള്ള ശക്തമായ സന്ദേശമായിരുന്നു’, എന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.