16 December 2025, Tuesday

Related news

September 30, 2025
September 12, 2025
May 28, 2025
March 22, 2025
June 19, 2024
December 14, 2023
July 14, 2023

ഓപ്പറേഷൻ സിന്ദൂർ പോസ്റ്റ്; അറസ്റ്റ് ചെയ്ത വിദ്യാർത്ഥിനിയെ വിട്ടയക്കാൻ ബോംബെ ഹൈക്കോടതി

Janayugom Webdesk
മുംബൈ
May 28, 2025 1:30 pm

ഓപ്പറേഷൻ സിന്ദൂരിലെ നിർണായക പോസ്റ്റിന്റെ പേരിൽ അറസ്റ്റിലായ പൂനെയിലെ 19 കാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ മോചിപ്പിക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവ്. പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തതിനു ശേഷവും അവരെ അറസ്റ്റ് ചെയ്ത് നടപടിയിൽ പൊലീസിനെയും കോളജ് ഭരണകൂടത്തെയും കോടതി രൂക്ഷമായി വിമർശിച്ചത്.

ഇന്ന് സൂര്യാസ്തമയത്തിന് മുമ്പ് അവരെ വിട്ടയക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടാൽ പിന്നീട് ഒരു ഒഴികഴിവും സ്വീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കോളേജിൽ നിന്ന് പുറത്താക്കിയത് “ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന്” ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥി തന്റെ ഹർജിയിൽ ചോദ്യം ചെയ്തത് . നിലവിൽ പൂനെയിലെ യെർവാഡ സെൻട്രൽ ജയിലിലാണ്. സാവിത്രിഭായ് ഫൂലെ പൂനെ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു അൺ-എയ്ഡഡ് സ്വകാര്യ കോളേജായ പൂനെയിലെ സിൻഘഡ് അക്കാദമി ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാർത്ഥിനിയാണ് അറസ്റ്റിലായത്. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാനുമായി നടന്നുകൊണ്ടിരിക്കുന്ന ശത്രുതയിൽ ഇന്ത്യൻ സർക്കാരിനെ വിമർശിക്കുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് മെയ് 7 ന് വിദ്യാർത്ഥി റീ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ പോസ്റ്റ് ഡിലീറ്റ് ചെയ്തതായി അവർ ഹർജിയിൽ പറയുന്നു.

അതേസമയം സോഷ്യൽ മീഡിയയിൽ തനിക്ക് ഭീഷണിയും അധിക്ഷേപവും നിറഞ്ഞ സന്ദേശങ്ങൾ ലഭിച്ചതായി വിദ്യാർത്ഥിനി അവകാശപ്പെട്ടു. ജസ്റ്റിസ് ഗൗരി ഗോഡ്‌സെ അധ്യക്ഷനായ ബെഞ്ച് സംസ്ഥാനത്തിന്റെ നടപടിയെ ചോദ്യം ചെയ്തു. വിദ്യാർത്ഥികളുടെ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ അവരെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഹർജി പരിഗണിക്കുന്നതിനിടെ, മഹാരാഷ്ട്ര പൊലീസിനെയും കോളേജ് ഭരണകൂടത്തെയും കോടതി രൂക്ഷമായി വിമർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.