
ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ പാകിസ്ഥാന്റെ ആണവ കേന്ദ്രമായ കിരാന കുന്നുകള്‍ തകര്‍ത്തതായി പ്രതിരോധ വിദഗ്ധന്‍ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ജിയോ — ഇന്റലിജന്‍സ് വിദഗ്ധന്‍ ഡാമിയന്‍ സൈമണ്‍ എക്സില്‍ രണ്ട് ചിത്രങ്ങളാണ് പങ്കുവച്ചത്. ആദ്യ ചിത്രം കിരാന ഹില്‍സിന്റേതും ആക്രമണത്തിന്റെ ആഘാതത്തിന് ശേഷമുള്ളതുമാണ്.
രണ്ടാമത്തെ ചിത്രം ആക്രമണം കഴിഞ്ഞ ദിവസങ്ങള്‍ക്ക് ശേഷമുള്ള സര്‍ഗോധ വ്യോമ താവളത്തിന്റേതാണ്. റണ്‍വേയുടെ രണ്ടിടങ്ങളില്‍ ഗര്‍ത്തങ്ങളും അവിടങ്ങളില്‍ അറ്റകുറ്റപ്പണി നടത്തുന്നതിന്റെയും ചിത്രങ്ങളുണ്ട്. പാക് പ്രതിരോധ മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്നതാണ് കിരാന കുന്നുകള്‍. ഇവ സര്‍ഗോധ വ്യോമത്താവളത്തിന് സമീപമാണ്. റബ്‍വ ടൗണ്‍ഷിപ്പ് മുതല്‍ സര്‍ഗോധ നഗരം വരെ വ്യാപിച്ചുകിടക്കുന്നു. കിരാന ആക്രമണം ഇന്ത്യന്‍ വ്യോമസേനാ ഡയറക്ടര്‍ ജനറല്‍ ഓഫ് ഓപ്പറേഷന്‍സ് എയര്‍ മാര്‍ഷല്‍ എ കെ ഭാരതി മുമ്പ് നിഷേധിച്ചിരുന്നു. അവിടെ ആണവകേന്ദ്രമുണ്ടെന്ന് സേനയ്ക്ക് അറിയില്ലെന്നും പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.