22 January 2026, Thursday

‘ഒപ്പം’ പദ്ധതി ആരംഭിച്ചു

Janayugom Webdesk
ചേര്‍ത്തല
August 12, 2023 12:01 pm

പട്ടണക്കാട് എസ് സി യു ജി വി എച്ച് എസ് എസിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് ‘ഒപ്പം’ പദ്ധതിക്ക് രൂപം നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഉദ്ഘാടനംനിർവഹിച്ചു. ഭവനരഹിതയായ ഒരു വിദ്യാർത്ഥിനിക്ക് വീട് നിർമ്മിച്ച് നൽകൽ, അഞ്ച് കുടുംബങ്ങളെ ദത്തെടുക്കൽ എന്നിവയാണ് ആദ്യഘട്ട പ്രവർത്തനങ്ങൾ.

ദത്തെടുക്കുന്ന കുടുംബങ്ങൾക്ക് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളും, ഇതര സഹായങ്ങളും ഉറപ്പുവരുത്തുന്നതാണ് പദ്ധതി. ഭവനരഹിതയായ സഹപാഠിക്ക് ഈ വർഷം തന്നെ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് വെച്ച് നൽകും. എസ് എം സി ചെയർമാൻ പി പ്രസാദ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം വികെ സാബു, വാർഡ് മെമ്പർ ഉഷാദേവി, എസ് പി സി അസിസ്റ്റന്റ് നോഡൽ ഓഫീസർ എൻ ഡി ഷാജിമോൻ, പട്ടണക്കാട് എസ് ഐ എം രാജേന്ദ്രൻ, റെജീന പ്രിൻസിപ്പൾമാരായ വി എ ബോബൻ, ശിവകല, സന്തോഷ് കെ ടി സാബു ജോൺ, ആനന്ദൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ദിനേഷ് കുമാർ, ടി ഷേർളി എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: ‘Oppam’ project started

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.