23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 9, 2024
November 13, 2024
July 16, 2024
July 12, 2024
December 22, 2023
September 14, 2023
July 23, 2023
June 1, 2023
May 17, 2023
November 7, 2022

വിവാദത്തിന് തിരികൊളുത്തി ഓപ്പണ്‍ഹൈമര്‍; രംഗം നീക്കം ചെയ്യണമെന്ന് ആവശ്യം

Janayugom Webdesk
ന്യൂഡൽഹി
July 23, 2023 9:49 pm

ഹോളിവുഡ് സിനിമാ പ്രേമികൾക്കിടയിൽ ഏറ്റവുമധികം ആരാധകരുള്ള സംവിധായകന്‍ ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം ‘ഓപ്പൺഹൈമർ’ വിവാദത്തില്‍. ആറ്റംബോംബിന്റെ പിതാവെന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ക്രിസ്റ്റഫര്‍ നോളൻ ചിത്രം ഓപ്പണ്‍ഹൈമര്‍
ജൂലൈ 21നാണ് റിലീസ് ചെയ്തത്. ചിത്രത്തിൽ ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത ഉറക്കെ വായിക്കുന്ന രംഗമുണ്ടെന്ന് ആരോപിച്ച് ഒരുവിഭാഗം രംഗത്തെത്തി.
ഇങ്ങനെയൊരു രംഗം നിലനിർത്തി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) എങ്ങനെ അനുമതി നൽകിയെന്നും സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പത്രക്കുറിപ്പ് പങ്കിട്ട് കേന്ദ്രസർക്കാരിന്റെ ഇർഫർമേഷൻ ഓഫിസർ ഉദയ് മഹുക്കർ ചോദിച്ചു. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം അന്വേഷിച്ച് ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.
ചിത്രത്തിന് ആർ–റേറ്റിങ്ങാണ് ലഭിച്ചതെങ്കിലും ഇന്ത്യയിൽ യു/എ സർട്ടിഫിക്കറ്റാണ് നൽകിയത്. ചില രംഗങ്ങൾ ഒഴിവാക്കി സിനിമയുടെ ദൈർഘ്യം കുറച്ചതിന് ശേഷമാണ് ഇന്ത്യയിൽ പ്രദർശനാനുമതി നേടിയത്. സൈക്കോളജിയും കുറ്റാന്വേഷണവും ഒരുമിക്കുന്ന തരത്തിലുള്ള കോർട്ട് റൂം ഡ്രാമയെന്ന സിനിമാഘടനയാണ് ക്രിസ്റ്റഫർ നോളൻ സിനിമയിൽ സ്വീകരിച്ചിട്ടുള്ളത്.
അതേസമയം ഇന്ത്യയിൽ ചിത്രം രണ്ട് ദിവസം കൊണ്ട് 31.50 കോടി രൂപയാണ് നേടിയത്. ആദ്യദിനം 13.50 കോടിയാണ് ഇന്ത്യൻ ബോക്സോഫിസിൽ ഓപ്പൺഹൈമർ നേടിയതെന്നാണ് റിപ്പോർട്ടുകൾ.

Eng­lish Sum­ma­ry: Oppen­heimer ignit­ed the con­tro­ver­sy Demand that the scene be removed
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.