10 January 2025, Friday
KSFE Galaxy Chits Banner 2

Related news

November 3, 2024
October 22, 2024
October 12, 2024
September 10, 2024
September 4, 2024
August 30, 2024
August 29, 2024
August 29, 2024
August 23, 2024
August 16, 2024

ജപ്തി ചെയ്ത വസ്തു വീണ്ടെടുക്കാൻ അവസരം; തവണകൾ അനുവദിക്കാൻ സർക്കാരിന് അനുമതി റവന്യു റിക്കവറി നിയമഭേദഗതി പ്രാബല്യത്തില്‍

Janayugom Webdesk
തിരുവനന്തപുരം
August 9, 2024 10:17 pm

ബാങ്കുകൾ ജപ്തി ചെയ്ത വസ്തുക്കൾ, നിശ്ചിത കാലയളവിനുള്ളിൽ കുടിശിക തീർത്താൽ ഉടമസ്ഥന് തന്നെ തിരികെ ലഭിക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകളുള്ള നിയമഭേദഗതി പ്രാബല്യത്തില്‍. 1968ലെ കേരള റവന്യു റിക്കവറി നിയമത്തിൽ ഭേദഗതി വരുത്തിയുള്ള വിജ്ഞാപനം പുറത്തിറങ്ങി. നികുതി കുടിശികയുടെ പലിശ ഈടാക്കുന്നത് കുറയ്ക്കുക, ജപ്തി വസ്തുവിന്റെ വില്പന വിവരങ്ങൾ ഓൺലൈനായി പ്രസിദ്ധപ്പെടുത്തുക, സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ ഭാഗം കുടിശിക തീർക്കുന്നതിന് ഉതകുംവിധം വിൽക്കുന്നതിനുള്ള വ്യവസ്ഥ, റവന്യു റിക്കവറി തവണകൾ അനുവദിക്കാൻ സർക്കാരിന് അനുമതി നൽകൽ തുടങ്ങിയവയാണ് മറ്റ് പ്രധാന ഭേദഗതികൾ. 

ജപ്തിയിലൂടെ ബാങ്കുകൾ ഏറ്റെടുക്കുന്ന വസ്തുക്കൾ ലേലത്തിൽ വാങ്ങാൻ ആളില്ലെങ്കിൽ ഒരു രൂപ നൽകി സർക്കാർ വാങ്ങും. ഇങ്ങനെ സർക്കാർ ഏറ്റെടുക്കുന്ന ഭൂമി അഞ്ച് വര്‍ഷം കഴിഞ്ഞാൽ മാത്രമേ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കൂ. ഇതിനിടയിൽ ബാധ്യത തീർത്ത് അപേക്ഷ നൽകിയാൽ ഉടമയ്ക്ക് വസ്തു തിരികെ ലഭിക്കും. 

ദേശസാൽകൃത‑സ്വകാര്യ ബാങ്കുകളുടെ ജപ്തിയിൽ തവണകൾ അനുവദിക്കാൻ സർക്കാരിന് അനുമതി നൽകുന്ന ഭേദഗതി നിരവധി പേർക്ക് ആശ്വാസമാകും. 20 ലക്ഷം രൂപ വരെയുള്ള ജപ്തി നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാനും തവണകൾ അനുവദിക്കാനും സർക്കാരിന് സാധിക്കും. കുടിശികയുടെ നിലവിലുള്ള പലിശ ഒമ്പത് മുതൽ 12 ശതമാനം വരെയാണ്. നിയമഭേദഗതി വരുന്നതോടെ പലിശ കുറയ്ക്കാനുള്ള ഇടപെടൽ നടത്താനാകൂം. ഏറ്റെടുക്കല്‍ നടപടികൾ ആരംഭിച്ച ഭൂമി വിൽക്കാനുള്ള അവസരവും ലഭിക്കും. ഭൂമി വിൽക്കാൻ ഉടമസ്ഥനും വാങ്ങുന്ന ആളും കരാർ ഉണ്ടാക്കി ജില്ലാ കളക്ടർക്ക് അപേക്ഷ നല്കിയാൽ നടപടികൾ ഒഴിവാക്കും. പ്രമാണം രജിസ്റ്റർ ചെയ്യും മുന്നേ വാങ്ങുന്ന ആൾ അതുവരെയുള്ള പലിശസഹിതം പണം അടയ്ക്കണം. 

Eng­lish Sum­ma­ry: oppor­tu­ni­ty to recov­er con­fis­cat­ed prop­er­ty; Rev­enue Recov­ery Act Amend­ment Allowed Govt to Allow Installments

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.