22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

ഹരിയാനയില്‍ ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ മന്ത്രിസന്ദീപ് സിങിന്‍റെ രാജിക്കായി പ്രതിപക്ഷ ബഹളം

Janayugom Webdesk
ന്യൂഡല്‍ഹി
February 22, 2023 4:03 pm

ലൈംഗികപീഡനക്കേസിൽ ആരോപണവിധേയനായ മന്ത്രി സന്ദീപ് സിങ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചതോടെ ഹരിയാന നിയമസഭ ബഹളത്തില്‍കലാശിച്ചു.

എന്നാൽ തന്റെ മന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെടില്ലെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഉറപ്പിച്ചു.മുഖ്യമന്ത്രി എഴുന്നേറ്റു മേശയിൽ തട്ടി ഇസ്താഫ നഹി ലെംഗെ, നഹി ലെംഗെ, നഹി ലെംഗെ (രാജി ആവശ്യപ്പെടില്ല) എന്ന് പറഞ്ഞത് പ്രതിപക്ഷ പാർട്ടി അംഗങ്ങളെ ചൊടിപ്പിക്കുകയും അവര്‍ മുദ്രാവാക്യം മുഴക്കി രംഗത്തു വരികയുംചെയ്തു.

പ്രിന്റിങ് ആൻഡ് സ്റ്റേഷനറി വകുപ്പിന്റെ ചുമതല വഹിക്കുന്ന സിംഗ് സഭയിൽ ഹാജരായിരുന്നില്ല. ഒരു ജൂനിയർ അത്‌ലറ്റിക്സ് പരിശീലകൻ അദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തതിനെത്തുടർന്ന് അദ്ദേഹത്തില്‍ നിന്നും കായിക വകുപ്പ് എടുത്തു മാറ്റിയിരുന്നു,സഭയിൽ വിഷയം ആദ്യം ഉന്നയിച്ചത് മുതിർന്ന കോൺഗ്രസ് നേതാവ് ഗീത ഭുക്കലാണ്, പ്രതിപക്ഷ നേതാവ് (എൽഒപി) ഭൂപീന്ദർ സിംഗ് ഹൂഡ ഉൾപ്പെടെയുള്ള മറ്റ് പാർട്ടി അംഗങ്ങളുംഗീതഭുക്കിലിനൊപ്പംചേര്‍ന്നതോടെ ബഹളത്തില്‍ കലാശിച്ചു. 

ഒന്നുകിൽ സിംഗ് രാജിവയ്ക്കണം അല്ലെങ്കില്‍ മുഖ്യമന്ത്രി മന്ത്രിയെപുറത്താക്കുകയോ ചെയ്യണമെന്ന് ഹൂഡ പറഞ്ഞു,എന്നാല്‍ഇതിനെമുഖ്യമന്ത്രിഖട്ടർഎതിർത്തു,കോണ്‍ഗ്രസ് അംഗങ്ങൾ ഹരിയാന സർക്കാർ മുർദാബാദ് എന്ന പോസ്റ്ററുകളും മുദ്രാവാക്യങ്ങളും ഉയർത്തി.എന്നാൽ മന്ത്രി ഇതുവരെ കുറ്റക്കാരനല്ലെന്നും സ്പീക്കർ ജിയാൻ ചന്ദ് ഗുപ്ത പറഞ്ഞു.

അന്വേഷണം പൂർത്തിയാകാതെ അയാളെ കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുകയാണ്. നിങ്ങൾക്ക് രാജ്യത്തെ നിയമത്തിൽ വിശ്വാസമില്ലേ,സ്പീക്കർ കോണ്‍ഗ്രസ് അംഗങ്ങളെ നോക്കി ചോദിച്ചു.ഹരിയാന മുഖ്യമന്ത്രി ഇതിനകം മന്ത്രിയുടെ കൈവശമുണ്ടായിരുന്ന കായിക വകുപ്പ് തിരിച്ചെടുത്തു. 

അന്വേഷണം നടക്കുകയാണ്, അന്വേഷണം പൂർത്തിയാകട്ടെ,അന്വേഷണത്തിന്റെ ഫലത്തെ ആശ്രയിച്ചിരിക്കും ഭാവി നടപടികൾ, സ്പീക്കര്‍ പറഞ്ഞു.ഒരു വശത്ത് ഹരിയാന സർക്കാർ ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന് പറയുമ്പോൾ മറുവശത്ത് അവരുടെ മന്ത്രി ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ടതായി കണ്ടെത്തിയെന്ന് ഗീത ഭുക്കൽ അഭിപ്രായപ്പെട്ടു

Eng­lish Summary:
Oppo­si­tion clam­ors for the res­ig­na­tion of Min­is­ter Sandeep Singh, accused in the sex­u­al harass­ment case in Haryana

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.