10 March 2026, Tuesday

Related news

March 10, 2026
February 15, 2026
February 6, 2026
February 6, 2026
February 5, 2026
January 28, 2026
January 14, 2026
January 9, 2026
December 27, 2025
December 19, 2025

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി പാര്‍ലമെന്റില്‍ പ്രതിപക്ഷം

Janayugom Webdesk
ന്യൂഡല്‍ഹി
March 10, 2026 11:06 am

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍ ഇന്നും പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമാകും.ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ഇന്നലെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇരു സഭകളിലും പ്രസ്താവന വടത്തിയിരുന്നു.അമേരിക്കയും, ഇസ്രയേലും ഇറാന് നേരെ നടത്തിയ അതിക്രമത്തെ അപലപിക്കാൻ പോലും തയ്യാറാകാതെയുള്ള പ്രസ്താവന ആയിരുന്നു വിദേശകാര്യ മന്ത്രി നടത്തിയത്. 

ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന അമേരിക്കയുടെ പ്രസ്താവനകളിൽ പ്രധാനമന്ത്രി തുടരും മൗനം ഉൾപ്പെടെ ഉയർത്തി ഇന്നും സഭയിൽ പ്രതിപക്ഷം പ്രതിഷേധിക്കും.അതെ സമയം ലോക്സഭ സ്പീക്കർ ഓം ബിർളക്ക് എതിരായ അവിശ്വാസ പ്രമേയം ഇന്നും സഭയുടെ പരിഗണനക്ക് വരും. പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ സ്തംഭനം കാരണം ഇന്നലെ അവിശ്വാസ പ്രമേയം ലോക്സഭയിൽ വന്നിരുന്നില്ല. തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ അംഗങ്ങൾ എല്ലാവരും സഭയിൽ ഉണ്ടാകണം എന്ന് കാണിച്ചു കോൺഗ്രസും ബിജെപിയും വിപ്പ് നൽകിയിരുന്നു.എന്നാൽ കോൺഗ്രസ് വിപ്പ് ലംഘിച്ച കെ സുധാകരൻ ഇന്നലെ സഭ സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.