
നിയമസഭയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചതിനും ചീഫ് മാർഷലിനെ ആക്രമിച്ചതിനും മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ, എം വിൻസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സ്പീക്കര്‍ സസ്പെൻഡ് ചെയ്തത്. ഇന്ന് രാവിലെ നിയമസഭയിൽ പ്രതിപക്ഷം അഴിച്ചുവിട്ട ആക്രമണത്തിൽ ചീഫ് മാർഷൽ ഓഫീസർ ഷിബുവിന് പരിക്കേറ്റത്. സ്പീക്കറിന്റെ ചെയറിന് സംരക്ഷണം ഒരുക്കുന്നതിനിടെയിലാണ് ചീഫ് മാർഷലിന് പരിക്കേറ്റത്.
പ്രതിപക്ഷത്തിന്റെ അതിക്രമത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എം ബി രാജേഷ് വിഷയം പ്രമേയമായി സഭയിൽ അവതരിപ്പിച്ചു. തുടർന്ന് ആക്രമണത്തിന് നേതൃത്വം നൽകിയ എംഎൽഎമാരെ സസ്പെൻഡ് ചെയ്യുകയായിരുന്നു. പരിക്കേറ്റ ചീഫ് മാർഷൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൈക്ക് ഗുരുതരമായി പരിക്കേറ്റതായും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.