2 March 2026, Monday

Related news

February 10, 2026
February 9, 2026
February 5, 2026
February 5, 2026
February 3, 2026
February 2, 2026
February 2, 2026
December 18, 2025
December 6, 2025
July 28, 2025

ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കി പ്രതിപക്ഷം

Janayugom Webdesk
ന്യൂഡല്‍ഹി
February 10, 2026 1:41 pm

ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കി പ്രതിപക്ഷം. 118 എംപിമാര്‍ നോട്ടീസില്‍ ഒപ്പുവെച്ചു. രാവിലെ നോട്ടീസ് അവതരിപ്പിക്കാന്‍ ഇന്ത്യാ സഖ്യം തയാറെടുത്തിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരുമായി എന്തെങ്കിലും ഒത്തുതീര്‍പ്പിന് ശ്രമിക്കണമന്ന് അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുരഞ്ജത്തിന് തയാറായില്ല. ഇതോടെ പ്രതിപക്ഷം അവിശ്വാസ നോട്ടീസ് നല്‍കുകയായിരുന്നു.ലോക്സഭ ഉച്ചക്ക് 2വരെ പിരിഞ്ഞു.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ സ്പീക്കർ അനുവദിക്കാത്തതിനെ തുടർന്ന് പാർലമെന്റിൽ സർക്കാരും പ്രതിപക്ഷവും തമ്മിൽ ദിവസങ്ങളായി സംഘർഷാവസ്ഥ തുടരുകയാണ്. ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ചില കോൺഗ്രസ് അംഗങ്ങൾ അപ്രതീക്ഷിത നീക്കം ആസൂത്രണം ചെയ്തതായി സ്പീക്കർ ആരോപിച്ചതിനെത്തുടർന്ന് ഭിന്നത കൂടുതൽ രൂക്ഷമായിരുന്നു.സർക്കാരിൽ നിന്ന് അനുരഞ്ജന നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രതിഷേധം രൂക്ഷമാകുമെന്നും ഇത് 2026–27 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചർച്ചകൾ താളം തെറ്റിക്കുമെന്നും പ്രതിപക്ഷ നേതാക്കൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു

മുൻ കരസേനാ മേധാവി ജനറൽ എം എം നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത ഓർമ്മക്കുറിപ്പ്’ സംബന്ധിച്ച് സംസാരിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാത്തതിനെതിരെ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർടികൾ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം നടത്തിവരികയാണ്. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തുടർച്ചയായ പ്രതിഷേധങ്ങൾക്കിടെ ഫെബ്രുവരി 3 ന് എട്ട് കോൺഗ്രസ് എംപിമാരെ സ്പീക്കർ സസ്‌പെൻഡ് ചെയ്തിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.