30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 30, 2025
March 29, 2025
March 28, 2025
March 27, 2025
March 27, 2025
March 26, 2025
March 26, 2025
March 26, 2025
March 24, 2025
March 23, 2025

നിയമസഭയിലെ പ്രതിപക്ഷ കയ്യാങ്കളി; പരിക്കേറ്റവരെ ഡെപ്യൂട്ടി സ്പീക്കര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു

Janayugom Webdesk
തിരുവനന്തപുരം
March 15, 2023 7:41 pm

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ചേംബറിന് മുന്‍പിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ പരിക്കേറ്റ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയെയും നിയമസഭാ വാച്ച് ആന്‍റ് വാര്‍ഡുമാരെയും ഡെപ്യൂട്ടി സ്പീക്കര്‍ ജനറല്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. നിയമസഭാ ഹൗസിംഗ് കമ്മിറ്റി ചെയര്‍മാന്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു.

സ്പീക്കറിന്റെ ഓഫീസിന് മുന്നിലാണ് പ്രതിഷേധവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശനും സംഘവും എത്തിയത്. സ്പീക്കറെ തടഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ ഓഫീസിന് മുന്നില്‍ കുത്തിയിരിക്കുകയായിരുന്നു. സ്പീക്കര്‍ക്ക് സംരക്ഷണം നല്‍കാനെത്തിയ വാച്ച് ആന്റ് വാര്‍ഡുമാരെ പ്രതിപക്ഷ അംഗങ്ങള്‍ കയ്യേറ്റം ചെയ്തു.
പിന്നാലെ പ്രതിപക്ഷനേതാവ് അവരെ ഭീഷണിപ്പെടുത്തി. അഞ്ച് വനിതാ വാച്ച് ആൻഡ് വാർഡന്മാർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരപരിക്കേറ്റു. മൊയ്ദീൻ ഹുസൈൻ, പ്രതീഷ്, അഖില എസ് എച്ച്, നീതു, മേഘ, മാളവിക, ഷീന എന്നീ വാച്ച് ആൻഡ് വാർഡന്മാർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ വാച്ച് ആന്റ് വാർഡുമാരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സ്പീക്കര്‍ക്കെതിരേ മുദ്രാവാക്യം മുഴക്കിയാണ് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ എത്തിയത്.

Eng­lish Summary;Opposition inter­ven­tion in the assem­bly; Deputy Speak­er went to the hos­pi­tal and vis­it­ed the injured
You may also like this video

YouTube video player

TOP NEWS

March 30, 2025
March 30, 2025
March 29, 2025
March 29, 2025
March 29, 2025
March 29, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.