നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഭീഷണി.സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശനും സംഘവും. സ്പീക്കറെ തടഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു.
സ്പീക്കര്‍ക്ക് സംരക്ഷണം നല്‍കാനെത്തിയ വാച്ച് ആന്റ് വാര്‍ഡുമാരെ പ്രതിപക്ഷ അംഗങ്ങള്‍ കയ്യേറ്റം ചെയ്തു.പ്രതിപക്ഷനേതാവ് അവരെ ഭീഷണിപ്പെടുത്തി. അഞ്ച് വനിതാ വാച്ച് ആൻഡ് വാർഡന്മാർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരപരിക്കേറ്റു. മൊയ്ദീൻ ഹുസൈൻ, പ്രതീഷ്, അഖില എസ് എച്ച്, നീതു, മേഘ, മാളവിക, ഷീന എന്നീ വാച്ച് ആൻഡ് വാർഡന്മാർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ വാച്ച് ആന്റ് വാർഡുമാരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സ്പീക്കര്‍ക്കെതിരേ മുദ്രാവാക്യം മുഴക്കിയാണ് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ എത്തിയത്. വാച്ച് ആന്റ് വാര്‍ഡ് തിരുവഞ്ചൂർ രാധാകൃഷ്ണനെ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് സ്പീക്കറുടെ ഓഫീസിന് പ്രതിപക്ഷാംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഭരണപക്ഷ എംഎൽഎമാരും സ്പീക്കറുടെ ഓഫീസിന് മുൻപിൽ എത്തിയതോടെ ഭരണപക്ഷ‑പ്രതിപക്ഷ അംഗങ്ങൾ തമ്മിലും വാക്കേറ്റമുണ്ടായി.
English Summary: Opposition intervention in the assembly; The watch and wards were attacked
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.