22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 14, 2026
January 13, 2026
January 10, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

പാര്‍ലമെന്‍റില്‍ രാഹുല്‍ഗാന്ധിക്ക് പിന്തുണയുമായി പ്രതിപക്ഷപാര്‍ട്ടികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 14, 2023 10:56 am

വിദേശരാജ്യങ്ങളില്‍ രാഹുല്‍ഗാന്ധി നടത്തുന്ന പരാമാര്‍ശങ്ങള്‍ക്കെതിരേ ബിജെപി നേതാക്കള്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരേ പ്രതിഷേധം ഉയരുന്നു. പ്രതിപക്ഷപാര്‍ട്ടികള്‍ ബിജെപിയുടെ തെറ്റായപ്രചരണത്തിനെതിരേരംഗത്ത് വന്നിരിക്കുന്നു. അടിസ്ഥാനരഹിതമായ വാദത്തെ തുടര്‍ന്ന രാഹുല്‍ ഗാന്ധിയെയും,കോണ്‍ഗ്രസിനേയും പിന്തുണച്ച് ഇടതുപാര്‍ട്ടികളും. ആംആദ്മിപാര്‍ട്ടിയും, ഭാരത് രാഷ്ടസമിതിയും ബിജെപിക്ക് എതിരേ രാജ്യത്തെ പ്രതിപക്ഷപാര്‍ട്ടികളെ ഒരുമിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസ് നടത്തുന്ന ഇടപടെലുകളെ മറ്റ് പാര്‍ട്ടിയില്‍ പ്രശംസിച്ചിരിക്കുന്നു.

അദാനി വിഷയത്തില്‍ നിന്നും പാര്‍ലമെന്ററി സമിതി രൂപകല്‍പനയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് രാഹുല്‍ ഗാന്ധിക്ക് നേരെയുള്ള ഭരണകക്ഷിയുടെ ആക്രമണമെന്നും,ലോക്‌സഭയില്‍ നോട്ടീസ് നല്‍കി പറയാമായിരുന്ന വിഷയം കേന്ദ്രമന്ത്രി രാജ്യസഭയില്‍ വന്ന് സംസാരിച്ചത് ഏത് ചട്ടപ്രകാരമാണെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.സഭ പിരിഞ്ഞ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം ആം ആദ്മി നേതാക്കളായ രാഘവ് ഛദ്ദ, സഢ്ജയ് സിങ്, ബി.ആര്‍.എസ് നേതാവ് കേശവ്ദാസ് റാവു, മറ്റ് ഇടതുപാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ കോണ്‍ഗ്രസിനൊപ്പം പങ്കെടുത്തിരുന്നു.

വിദേശരാജ്യങ്ങളില്‍ പോയി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്ര മോഡി നടത്തിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങളില്‍ തെറ്റില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.ഇന്ത്യക്കാരായി ജനിക്കാന്‍ മാത്രം തങ്ങള്‍ എന്ത് കുറ്റമാണ് ചെയ്തതെന്ന് ജനങ്ങള്‍ ചോദിക്കുന്നതായി പ്രധാനമന്ത്രി തന്നെ ചൈനയിലും ദക്ഷിണകൊറിയയിലും പോയി പറഞ്ഞിട്ടുണ്ട്.ഇന്ത്യയില്‍ വിഴുപ്പുമായി വന്നവര്‍ പോയെന്നും അത് തങ്ങള്‍ വൃത്തിയാക്കുമെന്നും കാനഡയില്‍ പോയി പറഞ്ഞു.

പ്രധാനമന്ത്രിക്ക് വിദേശത്ത് പോയി ഇത്തരം പരാമര്‍ശങ്ങള്‍ നടത്താമെങ്കില്‍ സെമിനാറുകളിലും മറ്റ് അനുബന്ധപരിപാടികളിലും രാഹുല്‍ ഗാന്ധി നടത്തുന്ന പരാമര്‍ശങ്ങള്‍ എങ്ങനെ തെറ്റാകും കോണ്‍ഗ്രസ് പ്രസിഡന്‍റ് ചോദിക്കുന്നു.വിദേശത്ത് രാജ്യങ്ങളില്‍ പോയി രാജ്യത്തെ താനും വിമര്‍ശിച്ചിട്ടുണ്ടെന്നുംരാഹുല്‍ ഗാന്ധിയുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഭാരത് രാഷ്ട്ര സമിതിയുടെ രാജ്യസഭാ നേതാവ് കെ ചന്ദ്രശേഖര റാവു വ്യക്തമാക്കി.

ലണ്ടന്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി ഇന്ത്യയെ വിമര്‍ശിച്ചതിനെതിരെ ബിജെപി നേരത്തെ രംഗത്തെത്തിയിരുന്നു.വിദേശരാജ്യങ്ങളില്‍ പോയി സ്വന്തം രാജ്യത്തെ അപമാനിച്ച രാഹുല്‍ ഗാന്ധിയെ രാജ്യത്തുനിന്നും പുറത്താക്കണമെന്നും, രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും തുടങ്ങിയ ആവശ്യങ്ങള്‍ ബിജെപി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യസഭയിലും രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള ചര്‍ച്ച നടന്നത്.

Eng­lish Summary:
Oppo­si­tion par­ties sup­port­ed Rahul Gand­hi in Parliament

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.