
മഹാരാഷ്ട്രയിലെ ബിജെപി മുൻ വക്താവ് ആരതി അരുൺ സാഥേയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷത നിലനിൽക്കണമെങ്കിൽ ആരതി സാഥേയുടെ നിയമനം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.
സുപ്രീംകോടതി കൊളീജിയം ജൂലൈ 28ന് ചേർന്ന യോഗമാണ് ആരതി സാഥേ ഉൾപ്പെടെ മൂന്ന് പേരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ തീരുമാനമെടുത്തത്. 2023, 2024 കാലയളവിലാണ് ഇവർ ബിജെപി വക്താവായി പ്രവർത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.