കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2025 ലെ കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. കുംഭമേളയെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തിനിടയിലാണ് ബജറ്റ് അവതരണം ആരംഭിച്ചത്. സഭയില്‍ നിന്നും ഇറങ്ങിപ്പോയ പ്രതിപക്ഷം പിന്നീട് തിരിച്ചെത്തി . ബീഹാറിന് വാരിക്കോരി നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത് . മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്തിന്റെ ഉല്പാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് ബജറ്റിൽ അറിയിച്ചു. ഇതോടൊപ്പം ഐഐടി പാട്ന നവീകരിക്കുമെന്നും പുതിയ ഫുഡ് ടെക്നേനോളജി ഇൻസ്റ്റിറ്റ്യൂട്ട്, ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് എന്നിവ സംസ്ഥാനത്ത് സ്ഥാപിക്കുമെന്നും ബജറ്റിൽ അറിയിച്ചു.
വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. യുവാക്കള്‍ സ്ത്രീകള്‍ മധ്യവര്‍ഗം കര്‍ഷകര്‍ എന്നിവര്‍ക്ക് പരിഗണന. കാര്‍ഷിക പദ്ധതിക്ക് വിവിധ പദ്ധതികള്‍. പി എം കിസാന്‍ ആനുകൂല്യം വര്‍ധിപ്പിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. അങ്ങേയറ്റം സങ്കീർണമായ സാഹചര്യത്തിലാണ് നിർമല സീതാരാമൻ തന്റെ, തുടർച്ചയായ എട്ടാം ബജറ്റ് അവതരിപ്പിക്കുന്നത്.നടപ്പുസാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 6.4 ശതമാനമായി കുറയുമെന്ന സാമ്പത്തികസർവേ നേരത്തെ പുറത്തു വന്നതിന് പിന്നാലെയാണ് ബജറ്റ് അവതരണം.കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ നികുതി ഘടനയില്‍ മാറ്റം ഉണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.