മഹാരാഷ്ട്രയില്‍ എന്‍ഡിഎ സര്‍ക്കാരിന് കീഴില്‍ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നുവെന്നും മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിമാരായ അജിത് പവാറും, ദേവേന്ദ്ര ഫഡ് നാവിസും രാജിവെയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നത് വ്യക്തമാണെന്നും, ബാബ സിദ്ദിഖിക്ക് വേണ്ട സുരക്ഷ നല്‍കിയെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. സംഭവത്തിന്റെ ഉത്തരവാദിത്തം എൻഡിഎ സർക്കാരിനാണെന്നും രാജിവയ്‌ക്കണമെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ഉത്തരവാദിത്വമേറ്റ് സർക്കാർ രാജിവയ്‌ക്കണമെന്ന് എൻസിപി നേതാവ് ശരദ് പവാറും ശിവസേന നേതാവ് ഉദ്ദവ് താക്കറെയും ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ നിരീക്ഷിക്കുന്ന എൻഡിഎ സർക്കാരിന് കുറ്റവാളികളെ നിരീക്ഷിക്കാൻ സമയമില്ലെന്നും മുൻമുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.