20 January 2026, Tuesday

Related news

January 17, 2026
January 6, 2026
January 4, 2026
December 31, 2025
December 25, 2025
December 19, 2025
December 19, 2025
December 14, 2025
December 9, 2025
December 5, 2025

പ്രതിപക്ഷം പാര്‍ലമെന്റ് ആക്രമണത്തെ പിന്തുണയ്ക്കുന്നു; സീറ്റുകള്‍ ഇനിയും കുറയുമെന്ന് പ്രധാനമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
December 19, 2023 1:49 pm

പാര്‍ലമെന്റ് ആക്രമണത്തെ പ്രതിപക്ഷം പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇത് അതിക്രമത്തേക്കാള്‍ ഗൗരവതരമാണ്.2024ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സീറ്റുകള്‍ ഇനിയും കുറയുമെന്നും ബിജെപി അംഗങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നും പ്രധാനമന്ത്രി മോഡി പറഞ്ഞു.

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാര്‍ലമെന്റിലുണ്ടായ ആക്രമണത്തിന് നേരെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും കൂട്ടായി അപലപിക്കേണ്ടതായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് അതിനെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കാന്‍ കഴിയുകയെന്നും മോഡി ചോദിച്ചു.

നിയമസഭാ തെരഞ്ഞടുപ്പിലെ തനത്ത തോല്‍വിയുടെ നിരാശയിലാണ് പ്രതിപക്ഷം. അതിന്റെയെല്ലാം ഭാഗമായാണ് പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്നത്. ബിജെപി അംഗങ്ങള്‍ സംയമനം പാലിക്കണമെന്നും പ്രധാമന്ത്രി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിനെ പുറത്താക്കുകയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. എന്നാല്‍ ഇന്ത്യയുടെ ശോഭനമായ ഭാവിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മോഡി പറഞ്ഞു.പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ശേഷം അംഗങ്ങളോട് അതിര്‍ത്തി ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 

Eng­lish Sumamry:
Oppo­si­tion sup­ports Par­lia­ment attack; The Prime Min­is­ter said that the seats will decrease further

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.