4 February 2026, Wednesday

Related news

February 4, 2026
February 3, 2026
February 3, 2026
February 13, 2025
January 28, 2025
December 19, 2024
December 20, 2023

ഇന്ത്യ‑യുഎസ് വ്യാപാര കരാറിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകും; പാർലമെന്റ് ഇന്ന് പ്രക്ഷുബ്ദമാകും

Janayugom Webdesk
ന്യൂഡൽഹി
February 4, 2026 9:32 am

പാർലമെന്റിൽ ഇന്ത്യ‑യുഎസ് വ്യാപാര കരാറിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് കത്ത് നൽകും. ഇതോടെ പാർലമെന്റ് ഇന്ന് പ്രക്ഷുബ്ദമാകും. കരാറിലൂടെ അമേരിക്കയ്ക്കായി ഇന്ത്യൻ വിപണി പൂർണ്ണമായും തുറക്കാൻ ഇന്ത്യ സമ്മതിച്ചുവെന്നാണ് പ്രതിപക്ഷ നിലപാട്. പാർലമെന്റിനെയും രാജ്യത്തെയും വിശ്വാസത്തിലെടുത്ത് എല്ലാ വിശദാംശങ്ങളും പങ്കിടണമെന്നും ആവശ്യപ്പെടുന്നു. 

ട്രംപിന് മോഡി കീഴ്‌പ്പെട്ടുവെന്നും യുഎസ് പ്രസിഡന്റിന്റെ സമ്മർദത്തിന് പ്രധാനമന്ത്രി വഴങ്ങിയെന്നുമായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വിമർശിച്ചത്. രാജ്യത്തെ കർഷകന്റെ സ്വപ്നങ്ങൾ ട്രംപിന് മുന്നിൽ മോഡി അടിയറവ് വെച്ചുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. കരാർ സംബന്ധിച്ച് വ്യക്തത വരുത്താൻ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. പകരം ഓൺലൈനായി ഒരു പ്രസ്താവന മാത്രമാണ് പുറത്തിറക്കിയത്. ഇതിലും കരാർ സംബന്ധിച്ച യാതൊരു വിവരങ്ങളും ഉണ്ടായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.