
ലഹരിക്കെതിരായി സ്കൂളുകളിൽ നടക്കുന്ന സുംബ ഡാൻസിനെതിരെ ഉയരുന്ന എതിർപ്പ് ലഹരിയേക്കാൾ മാരകമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. കൃത്യമായ ഡ്രസ് കോഡ് പാലിച്ചാണ് കായിക വിനോദങ്ങൾ നടത്താറുള്ളത്. കുട്ടികളോട് അല്പ വസ്ത്രം ധരിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. എല്ലാ കുട്ടികളും നിർബന്ധമായും ഇതിൽ പങ്കെടുക്കണമെന്നും മന്ത്രി പറഞ്ഞു.
സൂമ്പയിൽ എന്തെങ്കിലും തെറ്റിദ്ധാരണങ്ങളുണ്ടെങ്കിൽ അത് ചർച്ച ചെയ്ത് നീക്കാൻ തയ്യാറാണ്. എന്നാൽ ഈ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നും ഇതൊന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം വിവാദങ്ങൾ സമൂഹത്തിൽ വിഭാഗീയത ഉണ്ടാകാൻ കാരണമാകും. ഇത് ഭൂരിപക്ഷ വർഗീയതയെ ശക്തിപ്പെടുത്തും. മതസംഘടനകൾ ആടിനെ പട്ടിയാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. ആരോഗ്യകരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.