
ദേവസ്വം മന്ത്രി രാജിവെയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തികച്ചും രാഷ്ട്രീയമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.മന്ത്രിയും ‚സര്‍ക്കാരും എന്തിന് രാജിവെയ്ക്കണം. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമലയിലെ സ്വർണമല്ല രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം. സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങൾ വേറെയുണ്ട്. രാഷ്ട്രീയക്കാർ അതൊന്നും കാണുന്നില്ല.തെരഞ്ഞെടുപ്പിൽ വോട്ട് ആക്കാനുള്ള പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അടവ് മാത്രമാണ് ദേവസ്വം മന്ത്രി രാജിവെക്കണം എന്നതിനോട് യോജിപ്പില്ല. കടപ്പുറത്ത് പോയി കാള കുത്തിയതിന് വീട്ടിൽ വന്നു അമ്മയെ തല്ലരുത്.
കോടതിഎല്ലാം കണ്ടു പിടിക്കും. പുണ്യാളൻമാരൊക്കെപാപികളാണെന്ന് തെളിയട്ടെ. സതീശൻ കിടന്ന് നിലവിളിക്കുന്നു പ്രതിപക്ഷത്തിന് വേറെ പണിയൊന്നുമില്ല. പ്രതിപക്ഷ നേതാവിന്റെ കൂടെ ഇപ്പൊ ആരുമില്ലെന്ന അവസ്ഥയെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.