22 January 2026, Thursday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

ആദിവാസി മേഖലയിലെ ആളുകളെ കോണ്‍ഗ്രസ് മനപ്പൂര്‍വ്വം മാറ്റി നിര്‍ത്തുന്നതായി ഡിസിസി ജനറല്‍ സെക്രട്ടറി

Janayugom Webdesk
വയനാട്
January 10, 2026 11:42 am

ആദിവാസി മേഖലയിലെ ആളുകളെ കോണ്‍ഗ്രസ് മനപ്പൂര്‍വ്വം മാറ്റി നിര്‍ത്തുന്നുവെന്ന് ഡിസിിസി ജനറല്‍ സെക്രട്ടി ഒ ആര്‍ രഘു. താന്‍ മത്സരിക്കുന്നതും ബ്ലോക്ക് പ്രസിഡന്റാവുന്നതും തടയാന്‍ നേതൃത്വംതന്നെ ശ്രമിച്ചുവെന്നും ഐസി ബാലകൃഷ്ണന്‍ എംഎല്‍എയാണ് എല്ലാ കളികളുടെയും പിന്നിലെന്നും അദ്ദേഹം പറഞ്ഞു.എൻ എം വിജയന് സംഭവിച്ചത് പോലെ ഒന്ന് തനിക്കും സംഭവിച്ചാൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയാകും കുറ്റക്കാരനെന്ന് ഒ ആർ രഘു പറഞ്ഞു.

തന്റെ സ്വന്തം പഞ്ചായത്തായ മുള്ളങ്കൊല്ലിയിൽ ജില്ലാ പഞ്ചായത്ത് എസ്ടി സീറ്റ് വന്നപ്പോൾ അത് തനിക്ക് നിഷേധിക്കപ്പെട്ടുവെന്ന് ഒ ആര്‍ രഘു പറഞ്ഞു.13 വർഷമായി ഡിസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന തനിക്ക് ബ്ലോക്ക് പഞ്ചായത്ത് സീറ്റിനായി എല്ലാവരുടെയും കാലുപിടിക്കേണ്ടി വന്നുവെന്നും, അവിടെ തന്നെ തോൽപ്പിക്കാനായി പാർട്ടിയിലുള്ളവർ തന്നെ റിബൽ സ്ഥാനാർത്ഥികളെ നിർത്തിയെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 15 വർഷമായി ഐ സി ബാലകൃഷ്ണൻ തന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് രഘു പറയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.