1 March 2026, Sunday

Related news

February 25, 2026
January 31, 2026
January 9, 2026
December 19, 2025
December 19, 2025
December 12, 2025
December 7, 2025
December 4, 2025
December 2, 2025
December 1, 2025

സംസ്ഥാനത്ത് ഇന്നും കോരിച്ചൊരിയുന്ന മഴ, കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; 5 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 CPI State Con­fer­ence — Par­ty Congress
Janayugom Webdesk
തിരുവനന്തപുരം
July 17, 2025 9:09 am

സംസ്ഥാനത്ത് ഇന്നും കോരിച്ചൊരിയുന്ന മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് നിലവിലുള്ളത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. വടക്കൻ കേരളത്തിലാണ് അതിശക്തമായ മഴ ലഭിക്കാൻ സാധ്യത.

ഈ മാസം 20 വരെ ഇതേ ശക്തിയിൽ മഴ തുടരും. മഴയോടൊപ്പം ഒറ്റപ്പെട്ട ഇടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് മേഖലകളിൽ ഈ മാസം 19 വരെ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി.
അതേസമയം ​5 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കാസർഗോഡ്, തൃശൂർ, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ സ്കൂളുകൾക്കും കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു.

Kerala State - Students Savings Scheme

TOP NEWS

March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.