2 March 2026, Monday

Related news

March 2, 2026
March 1, 2026
March 1, 2026
February 28, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026

തുലാവർഷം സജീവമാകുന്നു; ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട്ട്

Janayugom Webdesk
തിരുവനന്തപുരം
November 3, 2023 8:39 am

സംസ്ഥാനത്ത് തുലാവർഷം സജീവമാകുകയാണെന്നും വരും ദിവസങ്ങളിൽ മലയോര മേഖലയിലടക്കം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കിഴക്കൻ കാറ്റ് ശക്തമാകുന്നതിനാൽ സംസ്ഥാന വ്യാപകമായി ഞായറാഴ്ച വരെ ഇടിമിന്നലോടെയുള്ള മഴ ലഭിക്കും. ഇന്ന് മഴ അതിശക്തമാകുമെന്നതിനാൽ ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ടും നൽകി. എന്നാൽ, കേരള കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Eng­lish Sum­ma­ry: Orange alert today in Idukki
You may also like this video

Kerala State - Students Savings Scheme

TOP NEWS

March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.