18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

January 12, 2024
September 20, 2023
May 19, 2023
May 14, 2023
May 13, 2023
September 30, 2022
August 1, 2022
July 28, 2022
June 19, 2022
June 13, 2022

കേരള ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാന്‍ ഉത്തരവ്

Janayugom Webdesk
തൃശൂര്‍
January 12, 2024 9:21 am

കേരള ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടും. ബഡ്സ് (ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീംസ്) ആക്ട് 2019 നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി പൊതുജനങ്ങൾക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകർ ആവശ്യപ്പെട്ടിട്ടും പണം തിരികെ നൽകിയില്ല. ഇതില്‍ വഞ്ചനാകുറ്റം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ തൃശൂര്‍ നഗരത്തില്‍ ഷൊർണൂർ റോഡിൽ പ്രവർത്തിക്കുന്ന കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെയും സ്ഥാപന ഉടമകളുടെയും പേരിലുള്ള സ്വത്തുക്കൾ താൽക്കാലികമായി ജപ്തി ചെയ്ത് കണ്ടുകെട്ടുന്നതിന് ജില്ലാ കളക്ടർ ഉത്തരവിട്ടത്. 

ജില്ലയിലെ എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും തിട്ടപ്പെടുത്തി കണ്ടുകെട്ടുന്നതിനുള്ള നടപടികൾ തഹസിൽദാർ ആരംഭിച്ചു. പ്രതികളുടെ പേരിൽ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ മോട്ടോർ വാഹനങ്ങളുടെയും പട്ടിക തൃശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ തയ്യാറാക്കി ജില്ലാ പോലീസ് മേധാവിക്ക് കൈമാറും. പ്രതികളുടെ പേരിൽ ജില്ലയിലെ ബാങ്കുകൾ / ട്രഷറികൾ / സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആരംഭിച്ചിട്ടുള്ള എല്ലാതരം അക്കൗണ്ടുകളും ഫിക്സഡ് ഡെപ്പോസിറ്റുകളും മരവിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ എല്ലാ സ്ഥാപനമേധാവിമാരും അടിയന്തരമായി സ്വീകരിക്കും. ജില്ലയിലെ എല്ലാ ബാങ്ക് മാനേജർമാർക്കും ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നൽകും. ജില്ലാ ട്രഷറി ഓഫീസർമാർ, കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് രജിസ്ട്രാർ, കെഎഫ്സി ജില്ലാ മാനേജർ, കെഎസ്എഫ്ഇ അസിസ്റ്റൻറ് മാനേജർ, കേരള ബാങ്ക് സിപിസി ഡെപ്യൂട്ടി ജനറൽ മാനേജർ എന്നിവർക്ക് അറിയിപ്പ് നൽകും. 

താൽക്കാലിക ജപ്തി സ്ഥിരപ്പെടുത്തുന്നതിന് സമയബന്ധിതമായി ഹർജി ഫയൽ ചെയ്യേണ്ടതിനാൽ കണ്ടുകെട്ടൽ നടപടികൾ സംബന്ധിച്ചുള്ള വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട് അടിയന്തരമായി കളക്ട്രേറ്റിൽ ലഭ്യമാക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ അറിയിച്ചു.

Eng­lish Sum­ma­ry: Order to con­fis­cate assets of Ker­ala Hous­ing Finance Limited

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.