5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

July 22, 2024
June 26, 2024
June 10, 2024
May 24, 2024
May 23, 2024
May 21, 2024
February 11, 2024
December 6, 2023
November 25, 2023
September 25, 2023

അവയവദാനം: ആസ്റ്റർ മെഡിസിറ്റിക്കെതിരായ കേസ് റദ്ദാക്കി

Janayugom Webdesk
കൊച്ചി
July 25, 2023 8:55 pm

അവയവദാനവുമായി ബന്ധപ്പെട്ട് കൊച്ചി ആസ്റ്റർ മെഡിസിറ്റിക്കെതിരെയുള്ള കേസിലെ തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി.
മജിസ്ട്രേറ്റ് കോടതിയുടെ സമൻസിനെതിരെ ആശുപത്രിയും ആസ്റ്ററിലെ ഡോക്ടർമാരും നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ്. 2019ൽ ആസ്റ്റർ മെ‍ഡിസിറ്റിയിൽ നടന്ന അവയവദാനത്തിൽ ചട്ടങ്ങൾ പാലിച്ചില്ലെന്നായിരുന്നു ആരോപണം. പൊതുതാല്പര്യ ഹർജിയിൽ കേസെടുത്ത എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.
2019ൽ ആസ്റ്റർ മെഡിസിറ്റിയിൽ നടന്ന അവയവദാനവും കരൾമാറ്റ ശസ്ത്രക്രിയയില്‍ നിയമങ്ങൾ പാലിച്ചില്ലെന്നുമുള്ള കൊല്ലം സ്വദേശി ഡോ. ഗണപതിയുടെ പരാതിയിന്മേലായിരുന്നു കീഴ്ക്കോടതിയുടെ ഇടപെടൽ. മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു നടപടികൾ പൂർത്തീകരിച്ചതെന്നാണ് ആശുപത്രി അധികൃതരും മറ്റ് പ്രതികളും ഹൈക്കോടതിയെ അറിയിച്ചത്.
വാഹനാപകടത്തിൽ പരിക്കേറ്റ ചേരാനല്ലൂർ സ്വദേശിയായ അജയ് ജോണി എന്ന യുവാവിനെ 2019 മാർച്ച് രണ്ടിന് ആസ്റ്ററിൽ പ്രവേശിപ്പിച്ചിരുന്നു. യുവാവിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് മുന്നേ ആശുപത്രിയിൽ നേരത്തെ ലിവർ സിറോസിസിന് ചികിത്സ തേടിയിരുന്ന അഭിഭാഷൻ കൂടിയായ രോഗിക്ക് കരൾ മാറ്റിവയ്ക്കാൻ ഡോക്ടർമാരടങ്ങുന്ന സംഘം ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സമാനമായ ആരോപണത്തില്‍ കൊച്ചി ലേക്‌ഷോര്‍ ആശുപത്രിക്കെതിരെ അന്വേഷണം നടന്നുവരുന്നുണ്ട്.

eng­lish summary;Organ dona­tion: Case against Aster Medic­i­ty dismissed

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.