22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 19, 2024
September 12, 2024
July 22, 2024
June 26, 2024
June 11, 2024
June 10, 2024
June 10, 2024
May 26, 2024
May 24, 2024
May 23, 2024

അവയവദാനം: സബിത്ത് മുഖ്യസൂത്രധാരകരിലൊരാള്‍, ഡൽഹിയിൽ നിന്നും ആളെ കടത്തിയെന്ന് അന്വേഷണസംഘം

Janayugom Webdesk
കൊച്ചി
May 23, 2024 7:27 pm

അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ കൂടുതൽ പേർ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം. കേസിൽ പിടിയിലായ സബിത്ത് നാസർ ഇടനിലക്കാരൻ അല്ലെന്നും, മുഖ്യസൂത്രധാരകരിലൊരാളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങൾക്ക് പുറമെ ഡൽഹിയിൽ നിന്നും ആളുകളെ കടത്തിയതായും അന്വേഷണം സംഘം പറഞ്ഞു.
പണം വാങ്ങിയതിൻറെ സൈബർ തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. അവയവക്കടത്ത് സംഘത്തിലെ പ്രധാനികൾ ഉത്തരേന്ത്യക്കാരാണെന്നും സബിത്ത് ഉൾപ്പെടെ രണ്ട് മലാളികളാണ്‌
അവയവക്കടത്തിലെ പ്രധാന കണ്ണികളെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽനിന്ന് പ്രതി സബിത്ത് നാസർ പൊലീസിൻറെ പിടിയിലാകുന്നത്. തൃശ്ശൂർ വലപ്പാട് സ്വദേശിയാണ്. 

ഇയാൾ ആദ്യം നെടുമ്പാശ്ശേരിയിൽ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ് സബിത്ത് നാസർ അറസ്റ്റിലായത്. കേസിൽ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പലസംസ്ഥാനങ്ങളിൽ നിന്നും പ്രതി ദാതാക്കളെ ഇറാനിലെത്തിച്ചെന്ന് വിവരം പുറത്തുവന്നിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയടക്കം ഇറാനിലെ ഫരീദിഖാൻ ആശുപത്രിയിൽ ശസ്ത്രക്രിയക്കെത്തിച്ച് സ്വീകർത്താവിൽ നിന്ന് പണം വാങ്ങിയെടുത്തു. അവയവത്തിനായി കടത്തുന്നവർക്ക് സബിത്ത് വ്യാജ ആധാറും പാസ്പോർട്ടും സംഘടിപ്പിച്ചിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്. നിയമപരമായ രീതിയിലാണ് വൃക്കദാനം എന്നു വിശേഷിപ്പിച്ചാണ് ഇയാൾ ഇരകളെ ഇറാനിലേക്ക് കൊണ്ടുപോയിട്ടുള്ളത്. ഇവരിൽ ചിലർ തിരികെ എത്തിയിട്ടില്ലെന്നും മരിച്ചു എന്നും വിവരമുണ്ട്. 10 ലക്ഷം വരെയാണ് ഇരകൾക്ക് വാഗ്ദാനം ചെയ്യുന്നത് എങ്കിലും ഒരാളെ എത്തിച്ചാൽ 5 ലക്ഷം രൂപയാണ് സബിത്തിന്റെ കമ്മിഷൻ. 

Eng­lish Summary:Organ dona­tion: Sabit was one of the mas­ter­minds, the inves­ti­ga­tion team said he smug­gled peo­ple from Delhi
You may also like this video

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.