28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 28, 2025
April 28, 2025
April 28, 2025
April 28, 2025
April 28, 2025
April 28, 2025
April 28, 2025
April 28, 2025
April 28, 2025
April 28, 2025

പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ പ്രവാസികളുടെ പ്രശ്നങ്ങൾ ഉന്നയിച്ച് സംഘടന നേതാക്കൾ

Janayugom Webdesk
യുഎഇ
January 10, 2025 6:54 pm

പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തെ പ്രവാസികളിൽ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങൾ ഉന്നയിക്കുവാനുള്ള വേദിയാക്കി ഷാർജയിൽ നിന്നുള്ള വിവിധ സംഘടന നേതാക്കൾ.

എല്ലാകാലത്തും വർദ്ധിച്ചു വരുന്ന വിമാന ചാർജ് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാൻ കഴിയുന്നതല്ല. ഇത് നേരിടുവാനായി ബജറ്റ് വിമാന സർവീസുകൾ അടക്കം ആരംഭിച്ചിട്ടും സീസൺ സമയത്ത് മറ്റൊരു സെക്ടറിലും ഇല്ലാത്ത ചാർജ് നൽകിയാണ് പ്രവാസികൾ സഞ്ചരിക്കുന്നത്. യാത്രക്കൂലിയായി ഈടാക്കാൻ കഴിയുന്ന തുകയ്ക്ക് ഒരു പരിധി നിശ്ചയിക്കണമെന്നാണ് ഷാർജയിൽ നിന്നുള്ള പ്രതിനിധികൾ പ്രധാനമന്ത്രിക്കും വിദേശകാര്യ — പ്രവാസി കാര്യം മന്ത്രിക്കും, നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നത്. കൃത്രിമമായി ഉണ്ടാക്കുന്ന തിരക്കും ചൂഷണവും നിയന്ത്രിക്കുവാൻ ഇത് സഹായിക്കുമെന്ന് ഇവർ അഭിപ്രായപ്പെടുന്നു,

അതോടൊപ്പം തന്നെ എയർപോർട്ടിൽ ഭക്ഷണസാധനങ്ങൾക്കും കുടിവെള്ളത്തിനും വലിയ തുക ഈടാക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നും ഇവർ നിവേദന ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷണ സാധനങ്ങളുടെ വിലയ്ക്കും ഒരു പരിധി നിശ്ചയിക്കണമെന്നും കുടുംബശ്രീ പോലെ ഉള്ള സ്ത്രീ ശക്തികരണ പ്രസ്ഥാനങ്ങളെ ഉപയോഗിച്ചുകൊണ്ട് സാധാരണക്കാർക്ക് ആയി വിമാനത്താവളത്തിനുള്ളിൽ കാൻ്റീൻ ആരംഭിക്കണമെന്നും
കണ്ണൂർ വിമാനത്താവളം സംബന്ധിച്ച് നിലനിൽക്കുന്ന ആശയക്കുഴപ്പം നീക്കുവാൻ എത്രയും പെട്ടെന്ന് ഇടപെടൽ ഉണ്ടാവണമെന്നും നിവേദനം ആവശ്യപ്പെടുന്നു. പോയിൻറ് ഓഫ് കോൾ ലഭിക്കാത്തതിനെത്തുടർന്ന് പല വിമാനങ്ങളും കണ്ണൂർ എയർപോർട്ടിൽ നിന്നും സർവീസ് നടത്തുന്നില്ല. രാജ്യത്ത് തന്നെ ഏറ്റവും അധികം പ്രവാസികൾ ഉള്ള ജില്ലയാണ് കണ്ണൂർ . രാജ്യത്തിൻറെ വികസനത്തിൽ പങ്കാളികളാകാൻ കൂടി വേണ്ടിയിട്ടാണ് പ്രവാസികൾ അടക്കമുള്ളവർ ഇവിടെ നിക്ഷേപം നടത്തിയിട്ടുള്ളത്. ഇതുകൂടി പരിഗണിച്ച് വിമാനത്താവളം സമ്പൂർണ്ണമായി പ്രവർത്തനക്ഷമമാക്കുവാൻ കേന്ദ്രസർക്കാർ ഇടപെടണം എന്ന്
നിവേദനത്തിൽ ആവശ്യപ്പെടുന്നു.

കേന്ദ്ര വിദേശകാര്യ മന്ത്രി J. ജയശങ്കറുമായും കേന്ദ്ര ക്യാബിനറ്റ് മന്ത്രി ജുവൽ ഓറവുമായും കൂടിക്കാഴ്ച നടത്തിയ യു എ ഇ യിൽ നിന്നുള്ള വിവിധ സംഘടന നേതാക്കളായ പ്രദീഷ് ചിതറ, അഭിലാഷ് ശ്രീകണ്ഠപുരം, പത്മകുമാർ (യുവകലാസാഹിതി), അഡ്വക്കേറ്റ് അൻസാർ താജ് (ഇന്ദിരാഗാന്ധി വീക്ഷണം ഫോറം), റോയി മാത്യു (RGCC) മനാഫ് മാട്ടൂൽ (MAC) ഫൈസൽ (MGCF) എന്നിവർ കേന്ദ്ര ക്യാബിനറ്റ് മന്ത്രി ജുവൽ ഓറത്തിന് നിവേദനം കൈമാറുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.