29 December 2025, Monday

Related news

November 16, 2025
October 17, 2025
October 2, 2025
September 30, 2025
September 16, 2025
July 30, 2025
July 21, 2025
July 2, 2025
July 1, 2025
June 21, 2025

സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

Janayugom Webdesk
ആലപ്പുഴ
July 22, 2023 7:34 pm

കൃഷിവകുപ്പിൽ സുതാര്യമായി പൂർത്തിയാക്കിയ ഓൺലൈൻ സ്ഥലം മാറ്റത്തിനേയും വകുപ്പിലെ ശാക്തീകരണ പ്രവർത്തനങ്ങളെയും വ്യാജ പ്രചാരണങ്ങളിലൂടെയും വ്യവഹാരങ്ങളിൽപ്പെടുത്തിയും അട്ടിമറിക്കുവാനുള്ള നീക്കത്തിനെതിരെ ജോയിന്റ് കൗൺസിൽ നേതൃത്വത്തിൽ കൃഷി വകുപ്പ് ഡയറക്ട്രേറ്റിലും പ്രിൻസിപ്പൽ കൃഷി ഓഫീസുകൾക്ക് മുന്നിലും സംരക്ഷണ സദസ്സുകൾ സംഘടിപ്പിച്ചു.

ആലപ്പുഴയിൽ പ്രിൻസിപ്പൽ കൃഷി ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച സംരക്ഷണസദസ്സ് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി എസ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. വി പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം അനിൽകുമാർ സ്വാഗതം പറഞ്ഞു. കെ ജി ഐബു, സി എൻ പ്രമോദ്, ശരത്, അഭിലാഷ്, എ ടി മുജീബ്, എം ആർ രാജേഷ്, സീമ ഗോപിദാസ് എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Orga­nized a con­ser­va­tion meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.