30 June 2024, Sunday
KSFE Galaxy Chits

Related news

June 6, 2024
May 20, 2024
April 28, 2024
April 26, 2024
February 20, 2024
January 27, 2024
January 15, 2024
December 12, 2023
November 22, 2023
April 27, 2023

വനിതാ കലാസാഹിതി ജ്വാല 2024 സംഘടിപ്പിച്ചു

പ്രദീഷ് ചിതറ
ഷാർജ
June 6, 2024 6:15 pm

വനിതാ കലാസാഹിതിയുടെ വാർഷിക പരിപാടിയായ ജ്വാല 2024 അജ്മാൻ സോഷ്യൽ സെന്ററിൽ വച്ച് സംഘടിപ്പിച്ചു. മിസ്സിസ് യൂണിവേഴ്സ് സോളിഡാരിറ്റിയും ഐ എഫ് ക്യു ടെക്നോളജീസ് സിഇഒയും സ്ഥാപകയുമായ എച്ച് ഇ ഡോ. ഇഷ ഫറ ഖുറേഷി ജ്വാല ഉദ്ഘാടനം ചെയ്തു.  സാംസ്കാരിക സമ്മേളനത്തിൽ പ്രശസ്ത മാധ്യമപ്രവർത്തക സ്മിത നമ്പ്യാർ സംസാരിച്ചു. ബെൻസി ജിബി സ്വാഗതം പറഞ്ഞ ചടങ്ങിൽ സിബി ബൈജു അധ്യക്ഷത വഹിച്ചു. വനിതാ കലാസാഹിതി സെക്രട്ടറി ഷിഫി മാത്യു ആമുഖ പ്രഭാഷണം നടത്തി. ഇന്ത്യൻ അസോസിയേഷൻ ഷാർജ ജോയിന്റ് സെക്രട്ടറി ജിബി ബേബി യുവകലാസാഹിതി ഷാർജ സെക്രട്ടറി അഭിലാഷ്,ലോക കേരളസഭാംഗം സർഗ റോയ്,വനിതാ കലാസാഹിതി യുഎഇ കൺവീനർ നമിത സുബീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ചടങ്ങിൽ വച്ച് യുഎഇയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിച്ചു. വനിത കലാസാഹിതി പ്രവർത്തക സ്മിത മോഹൻദാസിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള നൃത്തശില്പം “പ്രയാണം”, സെമി ക്ലാസിക്കൽ നൃത്തം എന്നിവ അരങ്ങേറി.
വനിതാകലാസാഹിതി പ്രവർത്തകർ മാത്രം അഭിനേതാക്കളായി വന്ന നാടകം ഉരപ്പുര കാണികൾക്ക് മികച്ച ദൃശ്യാനുഭവമാണ് നൽകിയത്. പുതുമുഖങ്ങൾ അണിനിരക്കുന്നു എന്ന പ്രതീതി നൽകിയതേ ഇല്ല .പ്രധാന കഥാപാത്രങ്ങളായാലും അരങ്ങിൽ വന്നു പോകുന്നവരായാലും താളനിബദ്ധമായ ചലനങ്ങൾ കൊണ്ട് തങ്ങളുടെ സാന്നിധ്യം സുഭദ്രമാക്കി.

സിനിമ പോലെയുള്ള മേക്ക് — ബിലീഫ് കലകൾ ശക്തമായതോട് കൂടി നാടകമടക്കമുള്ള മറ്റു കലകളിലും വന്നു ചേർന്ന ദൃശ്യപരതയുടെ സാധ്യതകൾ മുതലാക്കാൻ നാടകത്തിൻ്റെ സംവിധായകൻ ബിജു കൊട്ടില വിജയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് യുദ്ധരംഗങ്ങൾ കാണികൾക്ക് അമ്പരപ്പും ആവേശവും നൽകി. ശബ്ദ‑സംഗീതവിന്യാസം നിയന്ത്രിച്ച ബാലകലാസാഹിതി പ്രവർത്തക ശിവാനി ബിജുവിൻ്റെ പിന്തുണ നാടകത്തിൻറെ പൂർണതയിൽ നിർണായകമായി എന്ന് എടുത്തു പറയേണ്ടതുണ്ട്. ചരിത്രപരമായി പരിണമിച്ച സ്ത്രീ അവസ്ഥകൾ മർമ്മവേധിയായി പറയുക എന്ന രാഷ്ട്രീയധർമ്മം നിർവഹിച്ചാണ് നാടകം പൂർത്തിയാകുന്നത്. ചടങ്ങിന് വനിതാകലാസാഹിതി ട്രഷറർ രത്ന ഉണ്ണി നന്ദി  അറിയിച്ചു.

Eng­lish Summary:Organized by Vani­ta Kalasahi­ti Jwala 2024

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.