18 May 2024, Saturday

സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിച്ചു

Janayugom Webdesk
June 8, 2022 5:58 pm

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിച്ചു. അമ്പലപ്പുഴ താലൂക്ക് വ്യവസായ ഓഫീസിന്റെ സഹകരണത്തോടെയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പരിധിയിലെ നവ സംരംഭകരെ കണ്ടെത്തുന്നതിനും അതു വഴി നടപ്പു സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങളെന്ന മഹത്തായ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനുമായാണ് ആദ്യ ഘട്ടമായി പഞ്ചായത്ത് തലത്തിൽ സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കവിത ശിൽപ്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശൻ പി അധ്യക്ഷത വഹിച്ചു. തുടർന്ന് വിവിധ വകുപ്പുകളുടെ സംരംഭക പദ്ധതികളും സേവനങ്ങളും, സംരംഭം എങ്ങനെ ആരംഭിക്കാം, സംരംഭങ്ങൾക്കായിട്ടുള്ള വിവിധയിനം ബാങ്ക് വായ്പകൾ എന്നീ വിഷയങ്ങളിൽ വ്യവസായ വികസന ഓഫീസർ അനിൽ കുമാർ, ബാങ്ക് പ്രതിനിധി രാജശേഖരൻ, അജിത് എന്നിവർ ക്ലാസുകൾ നയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.