22 February 2026, Sunday

Related news

February 22, 2026
February 22, 2026
February 20, 2026
February 19, 2026
February 18, 2026
February 18, 2026
February 16, 2026
February 12, 2026
February 12, 2026
February 12, 2026

ഫോക്ക് ലീഡേഴ്‌സ് മീറ്റ്‌ സംഘടിപ്പിച്ചു

Janayugom Webdesk
കുവൈറ്റ് സിറ്റി
February 22, 2026 8:53 pm

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക് ) എക്സിക്യുട്ടീവ് അംഗങ്ങൾക്കായി ബോധി 2K26 എന്ന പേരിൽ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. 

സാൽമിയ ഇന്ത്യൻ കമ്മ്യുണിറ്റി (സീനിയർ) സ്‌കൂളിൽ വെച്ച് നടന്ന പരിപാടി ഫോക്ക് പ്രസിഡന്റ് എൽദോ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശ്രീഷിൻ എം.വി സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രോഗ്രാം കോർഡിനേറ്റർ പ്രമോദ് വി.വി നന്ദി രേഖപ്പെടുത്തി. ഫോക്ക് ട്രഷറർ സൂരജ് കെ.വി, വനിതാവേദി ചെയർപേഴ്സൺ ശരണ്യ പ്രിയേഷ് എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. മുൻ പ്രസിഡൻ്റുമാരായ ജിതേഷ് എം.പി, ലിജീഷ് പി എന്നിവർ സംഘടനയുടെ ഭരണഘടനയെ കുറിച്ചുള്ള ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലീഡർഷിപ്പ് സ്കിൽ എന്ന വിഷയത്തിൽ ഇല്യാസ് ജതിയേരി, പബ്ലിക്ക് സ്പീകിംഗ് & കോൺഫിഡൻസ് എന്ന വിഷയത്തിൽ മോളി ദിവാകരൻ എന്നിവർ ക്ലാസുകളെടുത്തു.

നേതൃ ഗുണങ്ങൾ വളർത്തുവാനും സംഘടനയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും കൂടുതൽ വ്യക്തമാകുവാനും സഹായകമായ ലീഡേഴ്‌സ് മീറ്റിന്റെ മുന്നൊരുക്കങ്ങൾക്കു ഫോക്ക് ജോയിന്റ് ട്രഷറർ പ്രമോദ് വി.വി, അഡ്മിൻ സെക്രട്ടറി മഹേഷ് കുമാർ, മെംബർഷിപ്പ് സെക്രട്ടറി ദയാനന്ദൻ, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ നാഷ് വർഗീസ്സ്, രജീഷ് കണ്ടോത്ത് എന്നിവർ നേതൃത്വം നൽകി.

Kerala State - Students Savings Scheme

TOP NEWS

February 22, 2026
February 22, 2026
February 22, 2026
February 22, 2026
February 22, 2026
February 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.