12 January 2026, Monday

ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

Janayugom Webdesk
ചെറുവത്തൂർ
April 25, 2025 4:05 pm

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികം, ലോക മലമ്പനി ദിനചാരണം എന്നിവയോടനുബന്ധിച്ചു ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാലിക്കടവ് മൈതാനിയിലെ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കാസറഗോഡ് ജില്ലാ പഞ്ചായത്ത്‌ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. സരിത എസ്.എൻ നിർവഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം കാസറഗോഡ് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അരുൺ പി വി അധ്യക്ഷത വഹിച്ചു. ജില്ലാ എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും നീലേശ്വരം താലൂക്ക് ആശുപത്രി ഹെൽത്ത് സുപ്പർവൈസർ അജിത് സി.ഫിലിപ്പ് നന്ദിയും പറഞ്ഞു.

ജില്ലാ വെക്ടർബോൺ ഡിസീസ് കണ്ട്രോൾ ഓഫീസർ ഷാജു എൻ എ, ടെക്നിക്കൽ അസിസ്റ്റന്റ് ചന്ദ്രൻ എം, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ ഹസീബ് പി. പി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. തുടർന്ന് നടന്ന ആരോഗ്യ സെമിനാറിൽ ” ജനകീയ ആരോഗ്യം കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങൾ‑കാസറഗോഡിന്റെ സവിശേഷത ” എന്ന വിഷയത്തിൽ ജില്ലാ സർവയലൻസ് ഓഫീസർ ഡോ. സന്തോഷ്‌ ബി,” മലമ്പനി നിവാരണത്തിൽ കഴിഞ്ഞ ഒമ്പത് വർഷത്തെ കാസറഗോഡൻ ഇടപെടലുകൾ ” എന്ന വിഷയത്തിൽ റിട്ടയെർഡ് ജില്ലാ വെക്ടർ ബോൺ ഡിസീസ് കണ്ട്രോൾ ഓഫീസർ സുരേശൻ വി, “ആരോഗ്യ വകുപ്പിന്റെ ജനക്ഷേമ പദ്ധതികൾ” എന്ന വിഷയത്തിൽ ജനകീയ ആരോഗ്യ കേന്ദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. ധന്യ മനോജ്‌ എന്നിവർ വിഷയാവതരണം നടത്തി.

എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ചു ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേർന്ന് തയ്യാറാക്കിയ ആരോഗ്യം ആനന്ദം എക്സിബിഷൻ സ്റ്റാളും ജനശ്രദ്ധയാകർഷിച്ചു. സ്റ്റാൾ സന്ദർശിക്കുന്ന പൊതു ജനങ്ങൾക്കായി ബ്ലഡ് പ്രഷർ പരിശോധന, ബോഡി മാസ് ഇൻഡക്സ്, പ്രമേഹ പരിശോധന, യു എച്ച് ഐഡി, ആഭ കാർഡ് തയ്യാറാക്കൽ, പോഷകാഹാര പ്രദർശനവും കൗൺസിലിംങും, ഓൺലൈൻ ക്വിസ്, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഹെൽപ്പ് ഡെസ്ക് കൂടാതെ ബി ഹാപ്പി ബി ഹെൽത്തി സെൽഫി പോയിൻ്റും ഒരുക്കിയിട്ടുണ്ട്. ദിവസവും വിവിധ ആരോഗ്യ സേവനങ്ങൾ തേടി വൻ ജനപങ്കാളിത്തമാണ് സ്റ്റാളിൽ ഉളളതെന്നു പരിപാടിയുടെ ആരോഗ്യ വകുപ്പിന്റെ ജില്ലാ നോഡൽ ഓഫീസർ ഡോ.സന്തോഷ്‌ ബി അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.