23 December 2024, Monday
KSFE Galaxy Chits Banner 2

ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Janayugom Webdesk
ഗുരുവായൂർ 
September 25, 2023 5:50 pm

നഗരസഭയും ഗുരുവായൂർ, പൂക്കോട് ഹോമിയോ ഡിസ്പെൻസറികളും സംയുക്തമായി സംഘടിപ്പിച്ച ഹോമിയോ മെഡിക്കൽ ക്യാമ്പ് നഗരസഭ ടൗൺഹാളിൽ എൻകെ അക്ബർ എം എൽഎ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ), ഡോ. ലീന റാണി മുഖ്യപ്രഭാഷണം നടത്തി. മാടക്കത്തറ ഹോമിയോ ഡിസ്പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ സിനി രമ്യ ബോധവൽക്കരണ ക്ലാസ് നയിച്ചു. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എ എസ് മനോജ് , വികസന കമ്മിറ്റി ചെയർമാൻ എ എം ഷെഫീർ, കൗൺസിലർ കെ.പി.ഉദയൻ
ഗുരുവായൂർ നഗരസഭാ മെഡിക്കൽ ഓഫീസർ ഗ്രീഷ്മ ബാബു, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

മുന്നൂറോളം പേർ ക്യാമ്പിന്റെ ഭാഗമായി. കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വനിതകൾക്കായി ഹെൽത്ത് ക്യാംപയിൻ സംഘടിപ്പിക്കുന്നുണ്ട്. മെൻസ്ട്രുവൽ ഹെൽത്ത്, സ്ട്രസ്സ്, പ്രീഹൈപ്പർ ടെൻഷൻ, പ്രീ ഡയബറ്റിസ്, തൈറോയിഡ് എന്നീ രോഗങ്ങൾക്ക് പ്രാമുഖ്യം നൽകിയിട്ടുള്ള ഹോമിയോപ്പതി ആരോഗ്യ മെഡിക്കൽ ക്യാമ്പും ഏകാരോഗ്യ സങ്കൽപത്തിൽ അധിഷ്ഠിതമായ ബോധവത്കരണവുമാണ് ക്യാംപയിൻ ലക്ഷ്യമിടുന്നത്. ചികിത്സ ആവശ്യമായവർക്ക് ഹോമിയോപ്പതി വകുപ്പിന്റെ സ്പെഷ്യാലിറ്റി സെന്ററുകളായ ജനനി വന്ധ്യത നിവാരണ ക്ലിനിക്, സീതാലയം, സദ്ഗമയ, ആയുഷ്മാൻ ഭവ, തൈറോയ്ഡ് ക്ലിനിക് എന്നിവിടങ്ങളിൽ പരിശോധനയും തുടർചികിത്സയും ഉറപ്പാക്കും.

Eng­lish Summary:Organized Homeo Med­ical Camp
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.