22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 4, 2024
December 4, 2024
October 31, 2024
October 30, 2024
October 22, 2024
October 20, 2024
October 20, 2024
October 16, 2024
October 10, 2024

റിപ്പബ്ലിക് ദിനാഘോഷവും ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും സംഘടിപ്പിച്ചു

Janayugom Webdesk
ഷാർജ
January 30, 2024 11:20 pm

ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും അതോടനുബന്ധിച്ചു സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടിയും സംഘടിപ്പിച്ചു. ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ വിസ ആന്റ് കമ്മ്യൂണിറ്റി അഫയേഴ്‌സ് കൗൺസൽ ഉത്തം ചന്ദ് പരിപാടി ഉദ്ഘാടനം ചെയ്തു പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ മുഖ്യ അതിധിയായി ചടങ്ങിൽ സംസാരിച്ചു.

അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഷാർജ ഇന്ത്യൻ അസോസിയേഷനു കീഴിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ നീഡ് സ്കൂളായ അൽ ഇബ്തിസാമയ്ക്ക് ജോയ് ആലുക്കാസ് സമ്മാനിച്ച സ്‌കൂൾ ബസിന്റെ താക്കോൽ കൈമാറ്റം ജോയ് ആലുക്കാസ് ഇന്റർ നാഷനൽ ഓപ്പറേഷൻസ് മാനേജർ കെ ജെ സൈമൺ ചടങ്ങിൽ വച്ച് ചാണ്ടി ഉമ്മന് നൽകി നിർവഹിച്ചു. ജോയ് ആലുക്കാസിനുള്ള അസോസിയേഷന്റെ ഉപഹാരം ഉത്തം ചന്ദ് സമ്മാനിച്ചു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു.

വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ,ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി,ജോയിന്റ് ട്രഷറർ പി കെ റജി, ഓഡിറ്റർ എം ഹരിലാൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അബ്ദുമനാഫ്, കെ കെ താലിബ്,എ വി മധുസൂദനൻ,പ്രഭാകരൻ പയ്യന്നൂർ,അനീഷ് എൻ പി,മുരളീധരൻ ഇടമന, മുഹമ്മദ്അബൂബക്കർ വി ടി,യൂസഫ് സഗീർ,സജി മണപ്പാറ,ജെ.എസ്.ജേക്കബ്,നസീർ കുനിയിൽ സ്‌കൂൾസ് സി ഇ ഓ കെ ആർ രാധാകൃഷ്ണൻ നായർ,ഷാർജ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, അൽ ഇബ്തിസാമ സ്‌കൂൾ പ്രിൻസിപ്പൽ ഇർഷാദ് ആദം എന്നിവർ സംബന്ധിച്ചു. ഷാർജ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും നൃത്തങ്ങളും ഉൾപ്പെടെ നിരവധി കലാവിരുന്നും അരങ്ങേറി.

Eng­lish Summary:Organized the Repub­lic Day cel­e­bra­tion and the inau­gu­ra­tion of the Gov­ern­ing Body
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.