സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായ സയീദ് മസൂദ് ഇസ്ലാമിക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി മസൂദ് അസറിന്റെയും ലഷ്‌കർ ഇ തായ്‌ബ തീവ്രവാദി ഹാഫിസ് സെയ്‌ദിന്റെയും പേരുകൾ കൂട്ടിച്ചേർത്തതാണെന്നാണ് പുതിയ ലേഖനത്തിലെ ആരോപണം. രാജ്യവിരുദ്ധ ഹിന്ദുവിരുദ്ധ ആശങ്ങൾ പ്രചരിപ്പിക്കാൻ സിനിമ ആസൂത്രിതമായി ശ്രമിക്കുന്നുണ്ട്. ഇത് ആദ്യമല്ല, ദീർഘകാലമായി മലയാള സിനിമാമേഖലയിൽ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ നടക്കുന്ന ആശയപ്രചാരണത്തിന്റെ ഭാഗമാണിത്.ലേഖനത്തില്‍ പറയുന്നു,
പൃഥ്വിരാജിന്റെ സിനിമകൾ രാജ്യവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നെന്നും സിനിമയുടെ പിന്നിൽ അദൃശ്യമായ പിന്തുണകളുണ്ടെന്നും ആരോപിക്കുന്നു. പൃഥ്വിരാജിനെ ഹിന്ദുവിരുദ്ധനെന്നും മോഹൻലാൽ ആരാധകരെ വഞ്ചിച്ചെന്നും ഓർഗനൈസർ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആരോപിച്ചിരുന്നു. വ്യാപക ആക്രമണങ്ങളെ തുടർന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മാപ്പുപറഞ്ഞ സാഹചര്യത്തിലാണ് പുതിയ ലേഖനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.