
യുവകലാസാഹിതി ഷാർജ യൂണിറ്റിന്റെ നേതൃത്വത്തിൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിക്കുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിൻ്റെ വിജയകരമായ മുന്നോട്ട് പോക്കിന് അവിസ്മരണീയ സംഭാവനകൾ നൽകിയ കാനത്തിൻ്റെ ഓർമ്മകൾ ഹരിതാഭമായി നിലനിർത്താൻ യുവകലാസാഹിതി ഷാർജ വിവിധ പരിപാടികളാണ് അവതരിപ്പിച്ചു വരുന്നത്. കാനം അനുസ്മരണം, രക്തദാന ക്യാമ്പ്, സൗജന്യ മെഡിക്കൽ ക്യാമ്പ്, നേതൃ പരിശോദന ക്യാമ്പ് തുടങ്ങിയ പരിപാടികൾ യുവകലാസാഹിതി ഷാർജ സംഘടിപ്പിച്ചിരുന്നു. 2026 ജനുവരി നാലിന് ഷാർജ മുവെയ്‌ല അമ്പാസിഡർ സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് യു എ ഇ യിലെ 16 പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരങ്ങൾ നടക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.