22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

June 7, 2024
February 28, 2024
October 23, 2023
October 21, 2023
October 20, 2023
October 13, 2023
September 27, 2023
September 25, 2023
July 10, 2023
April 18, 2023

വന്ദേഭാരതിനായി മറ്റ് ട്രെയിനുകൾ വൈകിപ്പിക്കുന്നത് മണിക്കൂറുകളോളം ; പ്രതിഷേധം ഇരമ്പുന്നു

ഡാലിയ ജേക്കബ്
ആലപ്പുഴ
October 21, 2023 12:47 pm

വന്ദേഭാരത് കൃത്യ സമയത്ത് ഓടുന്നതിനായി കേരളത്തിലെ മറ്റ് പ്രധാന ട്രെയിനുകൾ റെയിൽവേ മനഃപൂർവം വൈകിപ്പിക്കുന്നതായി യാത്രക്കാർ. വന്ദേഭാരത് ട്രെയിനുകൾ കൃ­ത്യ സമയത്തു സർവീസ് നടത്തുന്നതിന് വേണ്ടി മറ്റു ട്രെയിനുകൾ ദീർഘനേരം പലയിടങ്ങളിലായി പിടിച്ചിടുകയാണ്. ഇന്റർസിറ്റി, പാലരുവി, രാജധാനി, ഏറനാട് തുടങ്ങിയ ട്രെ­­യിനുകൾ വന്ദേഭാരതിനായി 45 മിനിറ്റോളം വൈകിപ്പിക്കുന്നതായാണ് യാത്രക്കാരുടെ പരാതി. 5.05ന് യാത്ര ആരംഭിക്കുന്ന വേണാട് 5.25ലേക്കായി പുനഃക്രമീകരിച്ചു.

പെട്ടെന്നുള്ള സമയമാറ്റം സ്ഥിരം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് വരുത്തിയത്. എറണാകുളത്ത് നിന്ന് വൈ­­കിട്ട് 6.05ന് യാത്ര തിരിക്കുന്ന കായംകുളം എക്സ്പ്രസ് അടുത്തിടെയായി 45 മിനിറ്റോളം വൈ­­കിപ്പിക്കുകയാണ്. ജനശതാബ്ദി, നാഗർകോവിൽ‑കോട്ടയം പാസഞ്ചർ എന്നിവയും വൈകിയോടുന്ന ട്രെയിനുകളിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ ട്രെയിനുകൾ ഏറെ സമയം വൈകുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയാണ് യാത്രക്കാർ. ട്രെയിനുകൾ വൈകിയോടുന്നതിനാൽ മറ്റ് ട്രെയിനുകളിൽ തിരക്ക് വർധിക്കുന്നതായി ഓൾകേരള റെ­­യിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പോകേണ്ട സ്ഥിരം യാത്രക്കാരാണ് ഇ­­തുമൂലം ദുരിതത്തിലായത്.

പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണിപ്പോൾ ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഇത് പരിഹരിക്കുന്നതിന് വന്ദേ ഭാരത് ട്രെയിനുകളുടെ സമയക്രമം പരിഷ്കരിക്കുന്നതിന് പകരം മറ്റു ട്രെ­­­യിനുകളുടെ സമയം മാറ്റാനാണ് റെയിൽവേ ശ്രമിക്കുന്നത്. വൈകുന്നേരങ്ങളിൽ നേരത്തെയുണ്ടായിരുന്ന രാജധാനി, ഹ­­സ്ര­­­ത്ത് നിസാമുദീൻ ട്രെയിനുകൾ കടന്നുവരുമ്പോൾ ഉണ്ടായിരുന്ന ദുരിതത്തിന് പുറമെയാണ് വന്ദേഭാരതിന്റെ വരവോടെയുള്ള ദുരിതമെന്ന് ആലപ്പുഴ‑എറണാകുളം റൂട്ടിലെ യാത്രക്കാർ പറയുന്നു.

വന്ദേഭാരതിന്റെ വരവോടുകൂടി തീരദേശപാത വഴിയുള്ള ട്രെയിൻ യാത്രക്കാരുടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്. ട്രെയിനുകൾ കൃത്യ സമയം പാലിക്കുന്നതിനാവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ പ്രതിഷേധ സൂചകമായി ആലപ്പുഴ മുതൽ എറണാകുളം വരെയുള്ള സ്റ്റേഷനുകളിൽ പ്രതിഷേധ ബാഡ്ജ് ധരിച്ച് യാത്ര ചെയ്യുകയും എറണാകുളം ജങ്ഷനിൽ സ്റ്റേഷൻ മാസ്റ്ററുടെ പരാതി ബുക്കിൽ പരാതി രേഖപ്പെടുത്തുകയും ചെയ്തു. അനുകൂലമായ തീരുമാനം റെയിൽവേയുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെങ്കിൽ മറ്റ് സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ഭാരവാഹികൾ പറഞ്ഞു.

Eng­lish Sum­ma­ry: Oth­er trains are delayed for sev­er­al hours for Vandebharat
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.