20 January 2026, Tuesday

Related news

January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026

ഒറ്റപ്പാലം ദമ്പതിമാരുടെ കൊലപാതകം: പ്രതി പൊലീസ് പിടിയില്‍

Janayugom Webdesk
ഒ​റ്റ​പ്പാ​ലം
January 19, 2026 9:24 am

ഒറ്റപ്പാലം തോട്ടക്കരയില്‍ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി. വളര്‍ത്തുമകളുടെ മുന്‍ ഭര്‍ത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയാണ് പൊലീസ് പിടികൂടിയത്. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. 

ഞായർ രാത്രി 12നാണ്‌ ആക്രമണം. ഗുരുതര പരിക്കേറ്റ വളർത്തുമകളുടെ മകനായ നാലുവയസുകാരൻ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുമായി രക്ഷപ്പെട്ട യുവതിയിൽനിന്നാണ്‌ കൊലപാതകവിവരം നാട്ടുകാർ അറിയുന്നത്‌. പൊലീസ് എത്തുമ്പോൾ യുവാവ്‌ കൈ ഞരമ്പ്‌ മുറിച്ചനിലയിൽ സ്ഥലത്തുണ്ടായിരുന്നു. പൊലീസിനെ കണ്ടത്തോടെ പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലാണ് കണ്ടെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.