
ഒറ്റപ്പാലത്തെ ട്രെയിൻ അട്ടിമറി ശ്രമത്തെ തുടര്‍ന്ന് റെയിൽവേ ട്രാക്കുകളിലൂടെയും സ്റ്റേഷനുകളിലൂടെയും ഡ്രോൺ പരിശോധന നടത്തി. പൊലീസും റെയിൽവേ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി റെയിൽവേ സ്റ്റേഷനുകളിലും റെയിൽവേ ട്രാക്കുകളിലുമായിരുന്നു പരിശോധന. ഇക്കഴിഞ്ഞ 22 നായിരുന്നു ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ അഞ്ചിടങ്ങളിൽ നിന്നായി ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.